നടി ശ്രീയ രമേശ് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,ഇതിൽ രാഷ്ട്രീയമില്ല, ഇതൊരു രാഷ്ട്രീയ പോസ്റ്റുമല്ല. തെരുവിൽ നൂറുകണക്കിന് ആളുകളുടെ മധ്യത്തിൽ ഓരോ ദൃശ്യവും അനേകം ക്യാമറകളാൽ ഒപ്പിയെടുക്കപ്പെടുകയും ലൈവായി ലോകത്തിന് കാണിക്കുകയും ചെയ്യുന്ന ഒരു, സമരമുഖത്ത് നിൽക്കുന്ന യുവതിയുടെ ഉടുപ്പ് വലിച്ചു കീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടത്.
കള്ളന്മാരോ ക്രിമിനലുകളോ അല്ല അത് ചെയ്തത് എന്ന് ഓർക്കണം. എന്തൊരു കടുത്ത മാനസിക അവസ്ഥയായിരിക്കും ആ സ്ത്രീ അനുഭവിച്ചിട്ടുണ്ടാവുക? കൗരവ സഭയല്ല ഇത് കേരളത്തിലെ ഒരു തെരുവാണ്, ഒരു സമര മുഖമാണ്. നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും സ്ത്രീ ആയിരുന്നു എങ്കിൽ ഇങ്ങനെ ചെയ്യുമോ?സമരമുഖത്തെ സ്ത്രീകളോട് രാഷ്ട്രീയം നോക്കാതെ അന്തസ്സോടെ പെരുമാറുവാൻ
ശക്തമായി ആവശ്യപ്പെടുന്നു. തെരുവിൽ പോർവിളി നടത്തി കലാപ അന്തരീക്ഷം സൃഷ്ടിക്കുന്ന യുവാക്കളോട്. ആർക്ക് വേണ്ടിയാണ് നിങ്ങൾ പരസ്പരം തല തല്ലിപ്പൊളിക്കുന്നത്? നേതാക്കൾക്ക് വേണ്ടിയോ. എങ്കിൽ ആദ്യം പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും MLA മാരും പാർട്ടി നേതാക്കളും തെരുവിൽ കിടന്ന് തല്ലു കൂടട്ടെ. രക്ഷാപ്രവർത്തനവും തിരിച്ച് തീവ്ര രക്ഷാപ്രവർത്തനവും ആഹ്വാനം ചെയ്യുന്ന നേതാക്കൾക്ക് സ്വയം ചെയ്തു കൂടെ?എന്താ അത് ചെയ്യോ അവർ?ഇല്ലല്ലേ അപ്പോൾ അവർക്ക് പരസ്പരം ഇല്ലാത്ത
ശത്രുത എന്തിനാണ് അവരുടെ അണികൾക്ക് ? നിങ്ങളുടെ ഭാവിയാണ്, സ്വന്തം കുടുംബത്തിന്റെയും ഈ നാടിന്റെയും സമാധാനമാണ് നിങ്ങൾ തമ്മിലടിച്ച് തകർക്കുന്നത്. ഭരണകൂടത്തിനെതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകും ഉണ്ടാകണം എങ്കിലേ അതിനെ ജനാധിപത്യം എന്ന് പറയുവാൻ സാധിക്കൂ. എന്നാണ് നടി ശ്രീയ രമേശ് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ഈ പോസ്റ്റിനു താഴെ മറ്റൊരാൾ കുറിച്ചത് ഇങ്ങനെയാണ് ,വലിച്ചു കീറുന്ന് എന്നൊക്കെ എഴുതി പിടിപ്പിക്കുന്നു എങ്കിൽ ആദ്യം നിങ്ങൾ നിങ്ങളുടെ മനോനില ആണ് പരിശോധിക്കേണ്ടത്. തെരുവിൽ സമരത്തിന് ഇറങ്ങുമ്പോൾ ഇതും ഇതനപ്പുറവും സംഭിവിക്കും. സംഭവിച്ച ചരിത്രവും കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുണ്ട്. അതൊക്കെ നേരിടാൻ മനസ്സ് പാകപ്പെട്ടില്ല എങ്കിൽ വീട്ടിൽ കുത്തി ഇരിക്കണം. ഈ പണിക്ക് ഇറങരുത്. താങ്കൾ കാണാത്തത് കൊണ്ടാണ് ഇതിലും സമരങ്ങൾ സ്ത്രീകൾ തെരുവിൽ നടത്തിയ നാടാണ് കേരളം. തൽക്കാലം ഈ പോസ്റ്റിന് പരിഹാസം മാത്രമേ ഉള്ളൂ….
Leave a Reply