
സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേക്ക്. കേരളത്തില്‍ എത്തിയ വിവരം താരം തന്നെയാണ് വീഡിയോ പങ്കുവച്ച് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ
സണ്ണി വിളക്ക് തെളിയിക്കുന്നതും പ്രസംഗിക്കുന്നതമാണ് വീഡിയോയില്‍. സണ്ണിയെ കാണാന്‍ താരത്തിന്റെ മുഖമുള്ള ടീഷര്‍ട്ട് ധരിച്ച് ഓടി വരുന്ന ഭീമന്‍ രഘുവിനെയും വീഡിയോയില്‍ കാണാം. ഭീമന്‍ രഘു ഓടി വരുന്ന ദൃശ്യം പകര്‍ത്തുന്ന ക്യാമറ ടീം അടക്കമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
തിരുവനന്തപുരത്താണ് ഷൂട്ടിംഗ് നടക്കുന്നത്. മധുരരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. സണ്ണിയെ നായികയാക്കി രംഗീല എന്ന മലയാള ചിത്രം 2019ല്‍ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും ഇതുവരെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
സണ്ണിയുമായി ഞാൻ നൃത്തവും ചെയ്യുന്നുണ്ട് സീരിസിൽ. അതുപോലെയുള്ള പല രസകരമായ മുഹൂർത്തങ്ങളും നിറഞ്ഞതാണ് വെബ് സീരീസ്..”, ഭീമൻ രഘു. അതേസമയം സണ്ണിയും തന്റെ ട്വിറ്റർ അക്കൗണ്ടിൽ “കേരള ഈസ് ഫോർവേർ..”, എന്ന ക്യാപ്ഷനോടെ ഇത് സീരിസിലെ ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇതും സമൂഹ മാധ്യമങ്ങളിൽ കേരളത്തിൽ സണ്ണിയുടെ ആരാധകർ ഏറ്റെടുത്തിരുന്നു.
Leave a Reply