
അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,കേപ്റ്റന്റെ കയ്യിൽ നിന്നും മികച്ച ഗുണ്ടാ എൻട്രി സർവ്വീസ് കം ജീവൻ രക്ഷാപതക് വാങ്ങാൻ നടുറോഡിൽ നിരന്നു നില്ക്കുന്ന ഡിഫി പോരാളികൾ ആയ സഖാവ് വെട്ടേഷ്, സഖാവ് കുത്തേഷ്, സഖാവ് ബോംബേഷ്,
സഖാവ് വടിയേഷ്, സഖാവ് എറിയേഷ് തുടങ്ങിയവർ.എന്നാണ് അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .ഈ പോസ്റ്റിനു താഴെ മറ്റൊരാൾ കുറിച്ചത് ഇങ്ങനെയാണ് ,നവകേരള യാത്രക്ക് ഏർപ്പെടുത്തിയ സമ്മാനങ്ങളുടെയും പുരസ്‌കാരങ്ങളുടെയും ഇന വിവര പട്ടിക! !!!
1-ഏറ്റവും മികച്ച ഭക്ഷണം നൽകിയ ജില്ലക്കു നൽകുന്ന “കൂറ്റനാട് പുരസ്‌കാരം”…!!!2-ഏറ്റവും കൂടുതൽ പോളിങ് നടത്തിയ MLA ക്കു ഉള്ള “പുട്ടുറുമീസ് അവാർഡ്” !!!3-ഒരു സദസ് പോലും ഒഴിവാക്കാതെ 36 ദിവസവും ആത്മാർത്ഥമായി സഹകരിച്ച മന്ത്രിക്കു ഏർപ്പെടുത്തിയ “റപ്പായി പുരസ്‌കാരം”!!
4-ഏറ്റവും കൂടുതൽ ആളുകൾക്ക് ആഹാരം വിളമ്പിയ മണ്ഡലത്തിനു കൊടുക്കുന്ന “ മലനാട് ബഹുമതി”..!!!5-രസീത് ഇല്ലാതെ ഏറ്റവും കൂടുതൽ പിരിവു നടത്തിയ നിയോജക മണ്ഡലതിന് ഉള്ള വീരപ്പൻ മെമോറിയൽ ട്രോഫി ..!!! 6-വിറ്റ നെല്ലിന്റെ പണം കിട്ടാത്ത കര്‍ഷകര്‍,ചെയ്ത ജോലിയുടെ ശമ്പളം കിട്ടാത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍, ഉച്ചക്കഞ്ഞി കൊടുക്കാന്‍ പിരിച്ചുമടുത്ത പ്രധാനാധ്യാപകര്‍,
നിക്ഷേപിച്ച പണം ലഭിക്കാതെ ആത്മഹത്യാമുനമ്പില്‍ നില്ക്കുന്ന സഹകരണസംഘം നിക്ഷേപകര്‍ പലചരക്കു ഇല്ലാത്ത സപ്ലൈ കൊ ഇങ്ങനെ ഉള്ള ഒരു ഒരു ചോദ്യവും നാട്ടുകാരും മാധ്യമങ്ങളും സദസ്സിൽ ചോദിക്കാതെ ഇരിക്കാൻ കരുതൽ എടുത്ത ഏറ്റവും മികച്ച ഏരിയ കമ്മറ്റിക്കു നൽകുന്ന “കടക്കുപുറത്തു അവാർഡ്” !!!7-ഏറ്റവും കരുത്താർന്ന രക്ഷപ്രവർത്തനം നടത്തിയ DYFI യൂണിറ്റിന് ഏർപ്പെടുത്തിയ ചട്ടമ്പിരാജ അവാർഡ് !!
8-ഏറ്റവും കൂടുതൽ തെറി പറഞ്ഞു പ്രതിരോധിച്ച SFI നേതൃത്വത്തിന് സമ്മാനിക്കുന്ന “കുണുവാവ ”ഫലകം! !!9-ഏറ്റവും കൂടുതൽ കുട്ടികളെയും അധ്യാപകരെയും അണി നിരത്തിയ അധ്യാപക സംഘടന ഭാരവാഹികൾക്കു ഉള്ള “ ദാൽ വില് നോട് കുക് ” പുരസ്‌കാരം! !!!
10-ഏറ്റവും കൂടുതൽ കുടുംബ ശ്രീ തൊഴിലുറപ്പ് അംഗങ്ങളെ പങ്കെടുപ്പിച്ച പഞ്ചായത്തിനു ഏർപ്പെടുത്തിയ “വനിതാ ശാക്തീകരണ പുരസ്‌കാരം” ..!!!11-ചട്ടങ്ങൾ മറികടന്നു ഏറ്റവും കൂടുതൽ സർക്കാർ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പു വരുത്തിയ NGO യൂണിയൻ കമ്മറ്റിക്കു സമ്മാനിക്കുന്ന “കാര്യക്ഷമതാ അവാർഡ് ”! !!12-മികവുറ്റ രീതിയിൽ മതിലുകൾ തകർത്ത തൊഴിലാളി യൂണിയൻ ഭാരവാഹികൾക്കു ഏർപ്പെടുത്തിയ
“അടിമക്കണ്ണ് ബഹുമതി” !!!13-രക്ഷപ്രവർത്തനത്തെ മുതുകു കൊണ്ടും വിരിമാറു കാട്ടിയും പ്രോത്സാഹിപ്പിച്ച മികച്ച യൂത്ത് കൊണ്ഗ്രെസ്സ് കമ്മറ്റിക്ക് ഉള്ള “തകര ചെണ്ട അവാർഡ് ”. ..!!!14-കറുപ്പ് കണ്ടാൽ ഹാലിളകുന്ന നാടുവാഴിക്കു വേണ്ടി നാട്ടുകാരെ ഓടിച്ചിട്ട് തല്ലിയ സുരക്ഷ ഭടൻമാർക്ക് ഉള്ള “ദശമൂലം ദാമു പുരസ്‌കാരം ”. ..!!!പുരസ്‌കാരങ്ങൾക്ക് അർഹരായ എല്ലാ നവകേരള സഖാക്കൾക്കും അഭിവാദ്യങ്ങൾ ..
Leave a Reply