സകല തെറ്റുകളും പൊറുക്കേണമേ.. മനസസുരുകി പ്രാർഥനയോടെ അയ്യപ്പനെ കാണാൻ ഷിയാസ് കരീം.. ശബരിമലയ്ക്ക് പോകാൻ മാലയിട്ടു നിൽക്കുന്ന ഫോട്ടോ പങ്കിട്ട് ഷിയാസ് കരീം

ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയും മോഡലും അഭിനേതാവുമാണ് ഷിയാസ് കരീം. അടുത്തിടെയാണ് ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഷിയാസിനെതിരെ ഒരു പീഡനാരോപണം ഉയർന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച്‌ താരത്തിന്റെ സുഹൃത്തായിരുന്ന

യുവതി പോലീസിനെ സമീപിക്കുകയിരുന്നു. ഷിയാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു വാർത്ത പുറത്തുവന്നത്. ഇതോടെ സോഷ്യൽ മീഡിയയിലൊക്കെ സംഭവം വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ഇപ്പോൾ തന്റെ ഒരു ഫോട്ടോയ്ക്ക് താഴെ കളിയാക്കും വിധം

ചോദ്യം ചോദിച്ചയാൾക്ക് മറുപടി നൽകി എത്തിയിരിക്കുകയാണ് നടൻ. ശബരിമലയിൽ പോകാൻ മാലയിട്ട് നിൽക്കുന്ന ഒരു ഫോട്ടോയാണ് ഷിയാസ് പങ്കുവച്ചത്. കൈ കൂപ്പി നിൽക്കുന്ന ചിത്രത്തിന് പ്രത്യേകിച്ച് ക്യാപ്ഷനൊന്നും കൊടുത്തിരുന്നില്ല. എന്നാൽ അത് ചില മതവിശ്വാസികളുടെ

വിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് തോന്നുന്നു. അത്തരത്തിലുള്ള ചില കമന്റാണ് പോസ്റ്റിന് താഴെ വന്നത്. ‘ഇത് കുറച്ച് ഓവറല്ലേ’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ‘ഓവർ അല്ല, ഇത് എന്റെ ജോലിയാണ് സഹോദരാ. പിന്നെ ഞാൻ ഇങ്ങനെ ഒന്നിനെയും മൈന്റ് ചെയ്യുന്നില്ല’ എന്നും ഷിയാസ് പറഞ്ഞു.

ആ റിപ്ലേ കമന്റിന് താഴെ നടനെ പിന്തുണച്ചുകൊണ്ട് ഒരുപാട് കമന്റുകൾ വരുന്നുണ്ട്. മമ്മൂട്ടി ഒരു സിനിമയ്ക്ക്
വേണ്ടി ഇതുപോലുള്ള വേഷങ്ങൾ ചെയ്താൽ കുഴപ്പമില്ലല്ലോ എന്നാണ് ചിലരുടെ ചോദ്യം പെരുമ്പാവൂർ സ്വദേശിയായ ഷിയാസ് മോഡലിംഗ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.


ബൾഗേറിയയിൽ നടന്ന ‘മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018’-ൽ ആദ്യ അഞ്ചു പേരിൽ ഒരാളായും ഷിയാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തിൽ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ജിമ്മും നടത്തുന്നുണ്ട്. സ്റ്റാർ മാജിക് ഷോയിലൂടെയും ഏറെ സുപരിചിതനാണ് ഷിയാസ്.

Be the first to comment

Leave a Reply

Your email address will not be published.


*