
ടിവി പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് വിൻസി അലോഷ്യസ്. ചുരുക്കം ചില സിനിമകൾ ചെയ്ത് ആരാധകരെ സ്വന്തമാക്കിയ താരത്തിന് സാമൂഹ്യ മാദ്ധ്യമങ്ങളിലും ആരാധകർ ഏറെയാണ്. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ കിരയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ്. അഭിനയിക്കണം എന്ന അടങ്ങാത്ത ആഗ്രഹവും അതിനു വേണ്ടി നടത്തിയ കഷ്ടപ്പാടും തന്നെയാണ് താരത്തെ ഈ വിജയത്തില്‍ എത്തിച്ചത്.
താരത്തിന്റെ യുനീക്ക് ആയിട്ടുള്ള അഭിനയവും ലുക്കും എല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടമായിരുന്നു. വികൃതി, ഭീമന്റെ വഴി, ജനഗണമന, രേഖ എന്നിവയാണ് താരം ഇതിനോടകം അഭിനയിച്ച സിനിമകൾ. ഓരോ സിനിമയിലും വളരെ മികച്ചതും വ്യത്യസ്തവുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ താരത്തിന്റെ അഭിനയത്തിന് സാധിച്ചിട്ടുണ്ട്. വളരെ മനോഹരമായാണ് ഓരോ സിനിമകളും താരം ചെയ്തു വെച്ചത്. അത് തന്നെയാണ് പ്രേക്ഷകർക്കിടയിലെ താരത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നത്.
അരുൺ ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രമാണ് താരത്തിന്റെതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
രേഖ എന്ന സിനിമയിലെ അഭിനയത്തിന് താരത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. അവാർഡിനു ശേഷം താരം നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ പ്രസക്തമാകുന്നത്. സംസ്ഥാന അവാർഡ് കരിയറിൽ ഒരു മികവും കൊണ്ടു വന്നിട്ടില്ല എന്നും ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നുമാണ് താരത്തിന്റെ പരിഭവം. സംസ്ഥാന അവാർഡ് ലഭിക്കുമ്പോൾ ആ താരത്തെക്കുറിച്ച് മറ്റുള്ളവർക്ക് ഉണ്ടാകുന്നതും സ്വന്തം മനസ്സിൽ സങ്കൽപ്പിച്ചു കൂട്ടുന്ന സ്വപ്നങ്ങളും എല്ലാം തകർത്തെറിയുന്ന തരത്തിലുള്ള ഒരു വാക്കാണ് താരം പറഞ്ഞിട്ടുള്ളത്.
അവാർഡിന് ശേഷം നിറയെ സിനിമകൾ ആയിരിക്കും എന്നും വെച്ചടി വെച്ചടി കയറ്റം ആയിരിക്കും എന്നും വിചാരിച്ചിരുന്ന എനിക്ക് തെറ്റി എന്നും ഇപ്പോൾ സിനിമയില്ലാതെ വീട്ടിലിരിക്കുകയാണ് എന്നുമാണ് താരം പറയുന്നത്. ബാലസുരക്ഷിതമാണോ എന്ന അവതാര ചോദ്യത്തിന് ഭയമില്ല എന്നും എന്തിനും ഒക്കെയാണ് എന്നും സിനിമ ഇല്ലെങ്കിലും ജീവിക്കും എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയിട്ടുണ്ട്.
YOU MIGHT ALSO LIKE
Leave a Reply