സംയുക്തക്ക് ആ കാര്യത്തിൽ നല്ല താല്പര്യ കുറവുണ്ട് ! ബിജുമേനോൻ അന്ന് പറഞ്ഞ കാര്യം ഇങ്ങനെ

in post

മലയാളികൾ എന്നും ഒരുപാട് സ്നേഹിക്കുന്ന താര ജോഡികളാണ് ബിജു മേനോനും സംയുക്ത വർമയും, സംയുക്ത വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിരുന്നുള്ളു യെങ്കിലും അവയെല്ലാം വളരെ വിജയിച്ച ചിത്രങ്ങളായിരുന്നു, ഇന്നും മലയാളികൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ, 18 ചിത്രങ്ങളാണ് സംയുകത മലയാളത്തിൽ ഇതുവരെ ചെയ്തിട്ടുള്ളത്.

ആദ്യ ചിത്രം വീണ്ടും ചില വീട്ടു കാര്യങ്ങൾ സൂപ്പർ ഹിറ്റായിരുന്നു അതിൽ ഭാവന എന്ന കഥാപാത്രം എത്ര വർഷങ്ങൾ കഴിഞ്ഞാലും ആ ചിത്രം കണ്ട ആരുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല, അത് ഈ ഒരു കഥാപത്രം മാത്രമല്ല സംയുകത ചെയ്ത ഓരോ വേഷങ്ങളും ഒന്നിന് ഒന്ന് മികച്ചതായിരുന്നു, അതിനു ശേഷം വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, സ്വയംവരപ്പന്തൽ, തെങ്കാശി പട്ടണം, മഴ, മധുര നൊമ്പരക്കാറ്റ് തുടങ്ങിയ നിരവധി ചിത്രങ്ങൾ. ബിജു മേനോനുമായുള്ള വിവാഹ ശേഷം സംയുകത സിനിമയിൽ നിന്നും വിട്ടു നിന്നു.

ഇത് ബിജുമേനോന്റെ താല്പര്യ പ്രകാരമാണോ എന്ന് അന്ന് മുതലേ ഉയർന്നു കേൾക്കുന്ന ഒരു ചോദ്യമാണ്, പക്ഷെ സംയുകത പറഞ്ഞിരുന്നു ബിജു ഒരിക്കലൂം തന്നോട് ഒന്നിനും നോ എന്ന് പറഞ്ഞിട്ടില്ല അഭിനയം ഇനി വേണ്ടാന്ന് തീരുമാനിച്ചത് താനാണെന്ന്, പക്ഷെ അപ്പോഴും ആ ആവിശം ആരാധകർ ഉന്നയിച്ചുകൊണ്ടിരുന്നു സംയുക്ത വീണ്ടും സിനിമയിലേക്ക് വരണമെന്ന് പക്ഷെ അന്നും ഇന്നും സിനിമയിലേക്ക് തിരിച്ചുവരാൻ തീരെ താല്പര്യമില്ലെന്നാണ് സംയുക്ത എപ്പോഴും പറയുന്നത്..

എന്നാൽ ഇരുവരും ഒരുമിച്ചൊരു സിനിമ ചെയ്യാൻ പറയുകയാണ് വീണ്ടും ആരധകർ, അതിനു ബിജുവിന്റെ മറുപടി അത് മനപൂര്‍വ്വം ഒഴിവാക്കുന്നതൊന്നുമല്ല. സംയുക്തയ്ക്ക് അതിലും നല്ല താല്‍പര്യ കുറവുണ്ട്. ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്നതിന്റെ മടിയും താല്‍പര്യ കുറവും ഉണ്ട്. അതിനെ കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്ന് വേണം പറയാന്‍. ഒന്ന് രണ്ട് കഥ കേള്‍ക്കാന്‍ പറഞ്ഞാല്‍ ആദ്യം ആലോചിക്കാമെന്ന് പറയും. പിന്നെ ധൈര്യം കുറയുന്നതാണോ ചെയ്യാന്‍ മടിയായിട്ടാണോന്നും അറിയില്ല. പിന്നെ ചെയ്യുന്നില്ലെന്ന രീതിയിലാണ് മറുപടി. അവളുടെ തീരുമാനം അതാണ് എന്നാണ് ബിജു മേനോന്‍ പറയുന്നത്.

പക്ഷെ എല്ലാവരും അവൾ ഇപ്പോഴും തിരിച്ചുവരണം സിനിമകൾ ചെയ്യണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പക്ഷെ അവളുടെ താല്പര്യത്തിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും, അവൾക്കിപ്പോൾ യോഗ, മെഡിറ്റേഷൻ , വ്യായാമം തുടങ്ങിയ ആത്മീയ കാര്യങ്ങളാണ് കൂടുതൽ ഇഷ്ടം, ഇടക്ക് യെല്ലവരെയും പോലെ ഞങ്ങളും വഴക്കും ബഹളവുമൊക്കെ ഉണ്ടാകാറുണ്ട് എന്നും ബിജു പറയുന്നു,

മകന്‍ ദക്ഷ് അച്ഛന്റെ സിനിമയെക്കുറിച്ച്‌ എന്താണ് പറയുന്നതെന്ന് ചോദിച്ചപ്പോള്‍ അവരങ്ങനെ എന്റെ സിനിമകളൊന്നും കണ്ട് കൃത്യമായി അഭിപ്രായം പറയുന്നവരൊന്നുമല്ല എന്ന് ബിജുമേനോന്‍ പറയുന്നു. നിലവിലെ ജീവിതത്തില്‍ സന്തുഷ്ടവാനാണ്. പ്രശ്‌നങ്ങളൊന്നുമില്ലാതെ കൊണ്ടുപോവാനാണ് ആഗ്രഹം അത് ദൈവം അനുഗ്രഹിച്ച് നന്നയിട്ടതന്നെ പോകുന്നുണ്ട് എന്നും ബിജു മേനോൻ പറയുന്നു….
കടപ്പാട്

ALSO READ ക്യൂട്ട് നായികയുടെ പുത്തൻ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് മലയാളികൾ “നദികളിൽ സുന്ദരി യമുന”യിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ നായിക…

Leave a Reply

Your email address will not be published.

*