
ശാരി എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന സാധന ഒരു ഇന്ത്യൻ അഭിനേത്രിയാണ്. 1982 മുതൽ 1995 വരെ മലയാളം , തമിഴ് , കന്നഡ , തെലുങ്ക് സിനിമകളിലെ പ്രമുഖ നായികയായിരുന്നു. ചെയ്തുവെച്ച ഓരോ കഥാപാത്രങ്ങളിലൂടെയും താഴത്തെ ഇന്നും മലയാളി സിനിമ പ്രേക്ഷകർ അറിയും. ആ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളി ആരാധകർ താരത്തെ ഓർക്കുകയാണ്.
എത്രത്തോളം മികച്ചുള്ള രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് എന്ന് ശ്രദ്ധേയമാകുന്നു. നമുക്ക് പാർക്കൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തിന് ശേഷം താരം പ്രശസ്തിയിലേക്ക് ഉയർന്നു . അതിനായി താരത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. ആ സമയത്ത് പുറത്തിറങ്ങുന്ന പല സിനിമകളിലും താരത്തിന് ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ചുവന്നു.
തമിഴ് ഇൻഡസ്‌ട്രിയിൽ താരം അറിയപ്പെടുന്നത് സാധന എന്നാണ്. ഭാഷകൾക്ക് അപ്പുറത്തേക്ക് താരത്തിന്റെ അഭിനയ വൈഭവം പരക്കുകയായിരുന്നു. 1982ൽ ഹിറ്റ്‌ലർ ഉമാനാഥിൽ ശിവാജി ഗണേശന്റെ മകളുടെ വേഷത്തിൽ അഭിനയിക്കാനുള്ള ആദ്യ ഓഫർ ലഭിച്ചു. എന്നിരുന്നാലും, 1984ൽ നടൻ മോഹനൊപ്പം അഭിനയിച്ച നെഞ്ചത്തൈ അല്ലിത എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെ താരം ശ്രദ്ധ നേടി.
തുടർന്ന് ഓരോ വേഷങ്ങളിലൂടെയും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെ താരത്തിന്റെ കഥാപാത്രങ്ങളെ ആരാധകർ സ്വീകരിച്ചു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം വൈറലാവുകയാണ്. ദേശാടനക്കിരി കരയാറില്ല എന്ന സിനിമയിൽ സ്കൂൾ സ്റ്റുഡന്റ് ആയി ആണ് താരം അഭിനയിച്ചിരുന്നത്. ചിത്രത്തിൽ സ്കൂളിലെ കുട്ടികളെ വെക്കേഷന് ടൂർ കൊണ്ടു പോകുന്ന
സീനിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവമാണ് താരം അഭിമുഖത്തിൽ പങ്കുവെച്ചത്. അന്നത്തെയും ഇന്നത്തെയും മാനസികാവസ്ഥയിലുള്ള വ്യത്യാസമാണ് താരം സൂചിപ്പിക്കുന്നത്. താനും കാർത്തികയും ഒളിച്ചോടുന്ന സീനായിരുന്നു അത് എന്നും മറ്റുള്ളവരിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി ഞങ്ങൾ യൂണിഫോം മാറ്റുന്ന സീൻ അതിലുണ്ടെന്നും താരം പറഞ്ഞു. ആ സിനിൽ ഇട്ടിരിക്കുന്ന
യൂണിഫോം ഷർട്ട് അഴിച്ച് പെട്ടെന്ന് തന്നെ മാറി ടീഷർട്ട് ഇടണം എന്നും ആ ഒരു സീൻ എടുക്കുവാൻ അഞ്ചോ ആറോ ടേക്ക് തന്നെ വേണ്ടിവന്നു എന്നും താരം പറഞ്ഞു.ആ സീൻ ചിത്രീകരിക്കുവാൻ തനിക്ക് ഭയങ്കര മടിയായിരുന്നു എന്നും ആ പ്രായത്തിൽ അതൊക്കെ വളരെയധികം നാണമുള്ള ഒരു കാര്യമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. അതിൽ അത്ര ബോൾഡായി ഒന്നും ഉണ്ടായിരുന്നില്ല എന്നും പക്ഷേ അന്നത്തെ മാനസികാവസ്ഥ അങ്ങനെയായിരുന്നു എന്നുമാണ് താരം സൂചിപ്പിക്കുന്നത് വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ വാക്കുകൾ വൈറലായത്.
Leave a Reply