ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും ഉച്ചത്തിൽ ജയ്ശ്രീറാം വിളിക്കാത്തവരും എന്‍റെ സിനിമ കാണേണ്ട… ഇത് ഉണ്ണി മുകുന്ദന്റെ പ്രസ്താവനയാണോ??… വാസ്തവമറിയാം…

കഴിഞ്ഞദിവസം വളരെ ആഘോഷപൂർവ്വം നടത്തിയ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുകയുണ്ടായി. വലിയതോതിൽ ലോകത്തിന്റെ തന്നെ ശ്രദ്ധ നേടിയെടുക്കാൻ പ്രാണ പ്രതിഷ്ഠ ചടങ്ങിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ടും ഷെയറുകളും ഈ വിഷയങ്ങൾക്കും വാർത്തകൾക്കും ഇതിനോടനുബന്ധിച്ച് പ്രമുഖർ പറഞ്ഞ വാക്കുകൾക്കും പ്രസ്താവനകൾക്കും ലഭിച്ചിട്ടുണ്ട് എന്നത് തന്നെയാണ് വാസ്തവം. പലരും ഈ വിഷയത്തിൽ വിവാദങ്ങളിൽ കുടുങ്ങുകയും ചെയ്തു.

പ്രശസ്ത ഗായിക കെ എസ് ചിത്ര ദീപം തെളിയിക്കാനും നാമം ജപിക്കാനും പറഞ്ഞ വീഡിയോ വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. അതിനു ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ വച്ച് പലർക്കും അക്ഷതം കൈമാറിയതിന് ഇടയിൽ മുസൽമാനായ മമ്മൂക്കക്ക് കൊടുത്തതിലും വലിയ തോതിൽ വിമർശനങ്ങൾ ഉണ്ടായി. അതിനുശേഷം കേരളത്തിൽനിന്ന് പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച താരരാജാവ് മോഹൻലാൽ പങ്കെടുക്കാത്തതിനെത്തുടർന്ന് വാലിബാൻ ബഹിഷ്കരിക്കണമെന്ന്


ആവശ്യം വരെ ഉയരുകയുണ്ടായി. അതോടൊപ്പം തന്നെ തന്റെ ഷൂട്ടിംഗ് സൈറ്റിൽ വച്ച് വളരെ ചെറുതായിട്ട് ആണെങ്കിലും പ്രാണbപ്രതിഷ്ഠ ചടങ്ങിനോട് അനുകൂലമായി ഒരു ആഘോഷം നടത്തിയതിൽ ഉണ്ണിമുകുന്ദനെ വലിയ ഹീറോയാക്കുകയും ഉണ്ടായി. എന്നാൽ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജ വാക്കുകളാണ്. വീടുകളിൽ ഉച്ചക്ക് ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും ഉച്ചത്തിൽ ജയ്ശ്രീറാം വിളിക്കാത്തവരും എന്‍റെ സിനിമ കാണാൻ വരണ്ടാ എന്ന് മലയാള നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു


എന്ന രൂപത്തിൽ വ്യാജ വ്യാജ പ്രചരണങ്ങൾ വളരെ വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. വീടുകളിൽ ഉച്ചക്ക് ശ്രീരാമ ജ്യോതി തെളിയിക്കാത്തവർ… ഉച്ചത്തിൽ ജയശ്രീ റാം വിളിക്കാത്തവർ എന്റെ സിനിമ കാണാൻ വരണ്ടാ.. ഉണ്ണി ജി…ഈ ചങ്കുറ്റത്തിന് എത്ര ലൈക്ക്… എന്ന് ഒന്നിലധികം അക്കൗണ്ടുകളിൽ നിന്നാണ് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇത് വ്യാജ പ്രചരണം ആണ് എന്ന് അദ്ദേഹത്തിന്റെ പിആർഒ തന്നെ സ്ഥിരീകരിച്ചു എന്ന് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

‘ഉണ്ണി മുകുന്ദന്‍ ഇങ്ങനെ പറഞ്ഞിട്ടില്ല എന്നും ഉണ്ണി മുകുന്ദനെ ടാര്‍ഗറ്റ് ചെയ്താണ് ഈ പ്രചാരണമെല്ലാം എന്നും ഒരാളെ ഇങ്ങനെയിട്ട് ക്രൂശിക്കുന്നത് കഷ്ടമാണ് എന്നും ഉണ്ണി മുകുന്ദനെ അന്യായമായി വേട്ടയാടുകയാണ് ചിലര്‍ എന്നും ക്രിമിനല്‍ കുറ്റമാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ ഇതിലൂടെ ചെയ്യുന്നത് എന്നും നടന്‍റെ പിആര്‍ഒ പ്രശസ്ത വാർത്ത ചാനലിനോട് പ്രതികരിച്ചു എന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*