ആര്‍ത്തവമുള്ള സ്ത്രീകള്‍ ചെടി നനച്ചാല്‍ അവ കരിഞ്ഞു പോകുമെന്ന് ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഗൗരി ലക്ഷ്മി ഭായിയെ വിമര്‍ശിച്ച് ഇന്‍ഫോ ക്ലിനിക്ക് സ്ഥാപകനും ഡോക്ടറുമായ ജിനേഷ് പിഎസ്.
ആര്‍ത്തവമുള്ള സ്ത്രീകള്‍ ചെടി നനച്ചാല്‍ കരിഞ്ഞു പോകുമെന്ന് ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തെളിയിച്ചിട്ടുണ്ടെന്നാണ് ഗൗരി ലക്ഷ്മി ഭായി തള്ളുന്നത്, ഇന്ത്യ കണ്ട മികച്ച സസ്യ ശാസ്ത്രജ്ഞരില്‍ ഒരാളായ ജേ സി ബോസ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഇവര്‍ക്കെതിരെ ചിലപ്പോള്‍ നിയമനപടി സ്വീകരിക്കുമായിരുന്നു എന്നാണ് ജിനേഷ് പിഎസ് പറയുന്നത്.
ശുദ്ധ മണ്ടത്തരം പറയുക, എന്നിട്ട് അത് സയന്‍സ് കണ്ടുപിടിച്ചതാണ് എന്ന് പറയുക. ഒരു ലേശം മര്യാദയൊക്കെ ആവാം എന്നും ഡോക്ടര്‍ പറഞ്ഞു.
മുഴുവൻ പോസ്റ്റ് ഇങ്ങനെ
ഇന്ത്യ കണ്ട മികച്ച സസ്യ ശാസ്ത്രജ്ഞരിൽ ഒരാളാണ് ജേ സി ബോസ്, ജഗദീഷ് ചന്ദ്ര ബോസ്. പ്ലാന്റ് ഫിസിയോളജിയെ കുറിച്ചുള്ള പല പ്രാഥമിക പഠനങ്ങളും നടത്തിയ ശാസ്ത്രജ്ഞൻ, ഭൗതികശാസ്ത്രത്തിലും തന്റേതായ ഗവേഷണങ്ങൾ നടത്തിയ ശാസ്ത്രജ്ഞൻ,
വിവിധ സ്റ്റിമുലസുകൾ സസ്യങ്ങളിൽ ഉണ്ടാക്കുന്ന റെസ്പോൺസിനെ കുറിച്ച് പഠിച്ചിട്ടുണ്ട്. ഇതും സസ്യ വളർച്ചയും ഒക്കെ പഠനവിധേയമാക്കാൻ ക്രെസ്കോഗ്രാഫ് എന്ന ഉപകരണം കണ്ടുപിടിക്കുകയും ഉപയോഗിക്കുകയും ചെയ്തയാൾ.
ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനായി 1917-ൽ കൽക്കട്ടയിൽ ബോസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. രണ്ടു പതിറ്റാണ്ട് ജെ സി ബോസ് തന്നെയായിരുന്നു ഡയറക്ടർ.
ഇത് നമ്മളൊക്കെ സ്കൂളിൽ പഠിക്കുന്ന കാര്യങ്ങളാണ്,
ആർത്തവമുള്ള സ്ത്രീ നനച്ചാൽ ചെടികൾ കരിഞ്ഞു പോകും എന്ന് ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട് എന്നാണ് ഗൗരി ലക്ഷ്മി ഭായി തള്ളുന്നത്.
ജേ സി ബോസ് ഇപ്പോൾ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇവർക്കെതിരെ ചിലപ്പോൾ നിയമനപടി സ്വീകരിക്കുമായിരുന്നു.
ശുദ്ധ മണ്ടത്തരം പറയുക, എന്നിട്ട് അത് സയൻസ് കണ്ടുപിടിച്ചതാണ് എന്ന് പറയുക. ഒരു ലേശം മര്യാദയൊക്കെ ആവാം…
ഇതൊക്കെ വാർത്തയാക്കാനും കാണാനും വിശ്വസിക്കാനും ഒക്കെ വേറെ കുറെ പാവങ്ങളും!!!
കഷ്ടമാണ്.
Leave a Reply