ശാലിനിയെ വിജയ്‌ക്കൊപ്പം അഭിനയിക്കുന്നതിൽനിന്നും വിലക്കിക്കൊണ്ട് ചെയിൻ സ്മോക്കറായ തല അജിത് ! അന്ന് സംഭവിച്ചത് ഇതാണ്

തല എന്ന പേരിൽ ആരാധകർ നെഞ്ചിലേറ്റിയ തമിഴകത്തെ സൂപ്പർസ്റ്റാർ ആണ് അജിത്ത്. മലയാളത്തിൻ്റെ സ്വന്തം നടിയായ ശാലിനിയെയാണ് അജിത് വിവാഹം ചെയ്തത്. അജിത്തിൻ്റെയും ശാലിനിയുടെയും വിവാഹത്തെക്കുറിച്ച് തമിഴ് സിനിമയെ കുറിച്ചുള്ള വാർത്തകൾ എഴുതുന്ന മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ചെയ്യാർ ബാലു തമിഴകത്തെ

ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.ഒരുകാലത്ത് ധാരാളം ഗോസിപ്പുകൾ നേരിട്ട ഒരു നടനാണ്. ശാലിനിയുമായി പരിചയപ്പെട്ട ശേഷം അജിത്തിന് ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുകയും അത് അദ്ദേഹത്തിൻ്റെ സിനിമകളിലും ജീവിതത്തിലും പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ടെന്നും ചെയ്യാർ പറഞ്ഞു. അജിത്തിനെ കാതൽമന്നൻ എന്ന ഗോസിപ്പ് പേരിലാണ്

അറിയപ്പെട്ടിരുന്നത്.ശാലിനിയും അജിത്തും തമ്മിൽ പ്രണയം തുടങ്ങിയത് അമർക്കളം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ആയിരുന്നു. അജിത്തിൻ്റെ പിറന്നാൾ വന്നപ്പോൾ ശാലിനി സംവിധായകനായ ചരണിനോട് അജിത്തിൻ്റെ പിറന്നാളിന് കുറച്ച് സമ്മാനങ്ങൾ വാങ്ങിച്ചു തന്നാൽ അത് അജിത്തിനെ ഏൽപ്പിക്കുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം അത് സമ്മതിച്ചു.

ശാലിനി അജിത്തിന് ഇഷ്ടപ്പെട്ട സമ്മാനങ്ങൾ ഒക്കെയാണ് വാങ്ങിക്കൊടുത്തത്. പിറന്നാൾ ദിവസം രാത്രി രണ്ടുമണിക്ക് ശാലിനി അജിത്തിനെ വിളിക്കുകയും വാതിൽ തുറന്നു നോക്കാൻ പറയുകയും ചെയ്തു.
വാതിൽ തുറന്ന അജിത്ത് സമ്മാനങ്ങൾ കണ്ട് ഒന്ന് ഞെട്ടിപ്പോയിരുന്നു. അതിൽ ഇഷ്ടപ്പെട്ട ഒരു കുഞ്ഞു ബൈക്കും കൊടുത്തു ശാലിനി. അജിത്ത് ഇതൊക്കെ കണ്ടപ്പോൾ തന്നെ

വളരെ ഇമോഷണൽ ആയി എന്നും ചെയ്യാർ ബാലു പറഞ്ഞു. ആ സമയത്തൊക്കെ അജിത്ത് ഒരു ചെയിൻ സ്മോക്കർ ആയിരുന്നു. എന്നാൽ ശാലിനിയുമായുള്ള ബന്ധം തുടങ്ങിയതിൽ പിന്നെ ശാലിനി അജിത്തിനോട് തനിക്ക് സിഗരറ്റിൻ്റെ പുക തനിക്ക് അലർജി ആയതുകൊണ്ട് അത് പറ്റില്ല എന്ന് പറഞ്ഞതിനുശേഷം അടുത്ത ദിവസം മുതൽ അജിത് സിഗരറ്റ് ഉപയോഗിച്ചിട്ടില്ല.

അജിത്തിൻ്റെ സിനിമകൾ പരാജയപ്പെട്ടു കഴിഞ്ഞാൽ അദ്ദേഹത്തിന് ദേഷ്യം വരുമായിരുന്നു എന്നാൽ ശാലിനിയുമായുള്ള വിവാഹത്തിനുശേഷം ശാലിനിയുടെ ഭാഗത്ത് നിന്നുണ്ടായ പോസിറ്റീവ് ആറ്റിട്യൂടും ഉപദേശവും കാരണം അജിത്തിൻ്റെ സ്വഭാവത്തിൽ സാരമായ മാറ്റങ്ങൾ വന്നു. എല്ലാ സിനിമയുടെ വിജയത്തിനു വേണ്ടിയും അതിലെ അഭിനേതാക്കൾ എല്ലാം സിനിമയുടെ പ്രമോഷൻ്റെയും

മറ്റും പരിപാടികളിൽ പങ്കെടുക്കാറുണ്ട്. എന്നാൽ അജിത്ത് അങ്ങനെയുള്ള പരിപാടികളിൽ നിന്നെല്ലാം വിട്ടുനിൽക്കാറാണ് പതിവ്. ഒഴിവുവേളകളിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് അജിത്തിന് ഇഷ്ടം. ശാലിനിയും അജിത്തും പ്രണയത്തിൽ ആകുന്ന സമയത്ത് വിജയ് ശാലിനി താരജോഡികൾ ഹിറ്റായി നിൽക്കുന്ന സമയമായിരുന്നു. എന്നാൽ അജിത്ത് വിജയോടൊപ്പം

അഭിനയിക്കരുതെന്ന് ശാലിനിയെ വിലക്കുകയായിരുന്നു എന്നാണ് പല റൂമറകളും വന്നത്.ഈ റൂമറുകളെ കുറിച്ചുള്ള സത്യാവസ്ഥ എന്താണെന്ന് ഉള്ള അവതാരകൻ്റെ ചോദ്യത്തിന് ചെയ്യാൻ ബാലു മറുപടി പറഞ്ഞത് വിജയ് അജിത്ത് തമ്മിലുള്ള മത്സരം എന്ന പേരിലുള്ള സിനിമാലോകത്തെ ഗോസിപ്പുകൾക്കിടെ പരന്നതാണ് ഇത്തരം വാർത്തകൾ എന്നും പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*