
മലയാള സിനിമയിൽ ബാലതാരമായി എത്തിയ നടി നയൻതാര ചക്രവർത്തി ഇപ്പോൾ നായികയായി സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോൾ തെലുങ്ക് ചിത്രം ജെന്റിൽമാൻ 2 വിന്റെ പ്രമോഷന്റെ തിരക്കിലാണ് താരം.
ഇതിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ ശാരീരിക മാറ്റത്തെ കുറിച്ച് പറഞ്ഞ നയൻതാരയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സിനിമയിൽ നിന്ന് ഇടവേളയെടുക്കാനുള്ള രണ്ട് കാരണങ്ങളിൽ ഒന്ന് പത്താം
ക്ലാസിലേക്ക് പോകുന്നതും രണ്ട്, ടാഗ് ലൈൻ മാറ്റുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിച്ചതുമാണ്. പ്ലസ് വണ്ണിനു ചേർന്നതോടെ നായികയാകാനുള്ള അവസരങ്ങൾ വന്നുതുടങ്ങിയെന്നും നയൻതാര പറഞ്ഞു.
മറ്റുള്ളവർ ശരീരത്തിലെ മാറ്റങ്ങളെക്കുറിച്ച് പറയുമ്പോൾ മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്.
ചിലപ്പോഴൊക്കെ പഴയ ഫോട്ടോകൾ കാണുമ്പോൾ എനിക്ക് തോന്നും അത്രയും മാറിയിട്ടില്ലെന്ന്. സ്റ്റിറോയ്ഡാണോ കുത്തിവയ്പാണോ കഴിച്ചതെന്ന് ചോദിക്കുന്നവരുണ്ട്. ഞാൻ അത്തരത്തിലുള്ള ഒന്നും ചെയ്തിട്ടില്ല. ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴാണ് ഈ മാറ്റമെന്നും താരം വ്യക്തമാക്കി.
ഞാൻ മുമ്പ് അങ്ങനെയൊന്നും കഴിക്കുമായിരുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ നേരത്തെ ഭക്ഷണം കഴിക്കാൻ തുടങ്ങി. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുന്നതുകൊണ്ടാകാം ആളുകൾക്ക് വ്യത്യാസം തോന്നുന്നതെന്നും നയൻതാര പറഞ്ഞു.
Leave a Reply