ശരീരത്തിൽ ആരെങ്കിലും സ്പർശിച്ചാൽ സ്റ്റക്കാകും.. ബസിൽ വെച്ച് അങ്കിളിന്റെ പ്രായമുള്ളയാൾ തുടയിൽ പിടിച്ചു, ഞാൻ തുറിച്ച് നോക്കി.. മീനാക്ഷി രവീന്ദ്രൻ

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി

തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയാണ് താരം. പത്തൊമ്പതാമത്തെ വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ലഭിച്ച ജോലി ഇരുപത്തിരണ്ടാം വയസ്സിൽ ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് ചേക്കേറിയത്.

ഇപ്പോളിതാ ബസിൽ വച്ചുണ്ടായ മോശം അനുഭവം പങ്കിട്ട് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബസിൽ വച്ചായിരുന്നു മീനാക്ഷിയ്ക്ക് വളരെ മോശം അനുഭവമുണ്ടാകുന്നത്. അങ്കിൾ എന്ന് വിളിക്കാൻ തക്ക പ്രായമുള്ള വ്യക്തിയായിരുന്നു മീനാക്ഷിയോട് അന്ന് മോശമായി പെരുമാറിയത്. ‘ഒരിക്കൽ ബസ്സിൽ

വരികയായിരുന്നു. എന്റെ അടുത്ത് ഒരു അങ്കിൾ ഇരിപ്പുണ്ടായിരുന്നു. ഞാൻ വിൻഡോ സൈഡിലായിരുന്നു. അയാളോട് കുറച്ച്‌ നേരം സംസാരിച്ചശേഷം ഞാൻ ഉറങ്ങി. പിന്നീട് ബസ്സിൽ തിരക്ക് കൂടി അപ്പോൾ ഉറക്കം എഴുന്നേറ്റ് നോക്കിയപ്പോൾ അയാളുടെ കൈ എന്റെ തുടയിൽ ഇരിക്കുന്നു. ഞാൻ ഉടനെ

അയാളെ തറപ്പിച്ച്‌ നോക്കി അയാൾ കൈയ്യെടുത്തു.’എന്നാണ് മീനാക്ഷി പറയുന്നത്. സിനിമ സെറ്റിൽ നിന്നും ഇതുവരെ കാസ്റ്റിങ് കൗച്ച്‌ നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ അത്തരമൊരു അനുഭവം വന്നാൽ ചെറുത്ത് നിൽക്കാൻ പറ്റുമോയെന്ന് ചേദിച്ചാൽ പറയാൻ പറ്റില്ലെന്നും താരം പറഞ്ഞിരുന്നു. നമ്മൾ

ചിലപ്പോൾ സ്റ്റക്കാകും. ശരീരത്തിൽ ആരെങ്കിലും സ്പർശിച്ചാൽ കൺഫ്യൂസാകും. കുറച്ച്‌ നേരത്തേക്ക് ശരിക്കും ഫ്രീസായി പോകും പലരും ചോദിക്കുന്ന കേട്ടിട്ടുണ്ട് ഉടനെ പ്രതികരിച്ച്‌ കൂടായിരുന്നോയെന്ന് ചിലപ്പോൾ അതിനുള്ള ചിന്തപോലും അപ്പോൾ വരണമെന്നില്ല. കുറച്ച്‌ ടൈം എടുക്കും തിരികെ വരാൻ.

Be the first to comment

Leave a Reply

Your email address will not be published.


*