
പ്രശസ്ത കന്നഡ സീരിയൽ ‘നന്ദിനി’ നായകൻ രാഹുൽ രവി ഒളിവിൽ. ഭാര്യ ലക്ഷ്മി നൽകിയ പീഡന പരാതിയിൽ രാഹുൽ രവിക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചെന്നൈ പൊലീസ് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. രാഹുൽ രവിയെ മറ്റൊരു പെൺകുട്ടിക്ക് ഒപ്പം ഇയാളുടെ അപാർട്മെന്റിൽ നിന്നും ലക്ഷ്മി പിടി കൂടി എന്നാണ് എഫ്ഐആറിൽ പറയുന്നത്.
2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ, ഒരു സൂചനയുടെ അടിസ്ഥാനത്തിൽ, പോലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കും ഒപ്പം ലക്ഷ്മി അവന്റെ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയപ്പോഴാണ് ഒരു പെൺകുട്ടിക്ക് ഒപ്പം രാഹുൽ രവിയെ പിടിച്ചത്. രാഹുലിന്റെ കിടപ്പുമുറിയിൽ ഒരു പെൺകുട്ടിയെ കണ്ടെത്തിയിരുന്നു.
2020 ഡിസംബറിൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. ഉടനെ തന്നെ ഇരുവരുടെയും ഇടയിൽ പ്രശ്‌നങ്ങൾ ഉടൻ തുടങ്ങിയെന്നും എഫ്‌ഐആറിൽ പറയുന്നു.ലക്ഷ്മിയെ ഇയാൾ മർദ്ദിക്കാറുണ്ടായിരുന്നു. അതേസമയം മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബർ 3 ന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് രാഹുൽ ആരോപിക്കുന്നത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഉദയ ടിവി, സൺ ടിവി നെറ്റ്‌വർക്കുകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു ബഹുഭാഷാ സീരിയലാണ് നന്ദിനി. സൺ ടിവിയിലെ ‘കണ്ണനക്കണ്ണേ’ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന തമിഴ് പ്രോജക്റ്റ്.
Leave a Reply