
വെറും രണ്ട് വയസ്സ് പ്രായമുള്ളപ്പോൾ അഭിനയം മേഖലയിലേക്ക് കടന്നുവന്ന ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി പ്രേക്ഷകർ എക്കാലത്തും ഓർമിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമാ മേഖലയിൽ നിലനിൽക്കുന്ന താരമാണ് അഞ്ചു പ്രഭാകർ. മലയാളം തമിഴ് കന്നട തെലുങ്ക് സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെയാണ് താരം കരിയറിൽ ഉയർച്ചകൾ സ്വന്തമാക്കിയത്.
മലയാളത്തിലും തമിഴിലും സജീവമായി താരം അഭിനയിച്ചിരുന്ന സമയത്ത് വളരെ കുറച്ചാണെങ്കിലും കന്നടയിലും തെലുങ്കിലും ചെയ്ത കഥാപാത്രങ്ങളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നവയും അവരുടെ കയ്യടികൾ താരത്തിന് നേടിക്കൊടുത്തവയും തന്നെയായിരുന്നു. താരം തന്റെ രണ്ടാമത്തെ വയസ്സിൽ അരങ്ങേറ്റം കുറിച്ചത് ഒത്തിരിപ്പൂക്കൾ എന്ന ഒരു തമിഴ് സിനിമയിലൂടെയാണ്.
ശേഷം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏതുതരം കഥാപാത്രങ്ങൾ ആണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു എന്ന് തന്നെയാണ് അന്നും ഇന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നിറപ്പകിട്ട്, ജനകീയം, ജ്വലനം, ഈ രാവിൽ, നരിമാൻ , നീലഗിരി, കിഴക്കൻ പത്രോസ്, മിന്നാരം തുടങ്ങിയ മലയാളത്തിൽ മികച്ച വിജയം നേടിയ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി താരം അഭിനയിച്ചിട്ടുണ്ട്.
2005നു ശേഷം താരം സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ല എങ്കിലും ടെലിവിഷൻ പരമ്പരകളിലും പ്രോഗ്രാമുകളിലും താരം സജീവമായി പ്രത്യക്ഷപ്പെടുന്നുണ്ട്. അഭിനയ മേഖലയിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചത്. താരത്തിന്റെ ജീവിതത്തിൽ സംഭവിച്ച ചില താള പിഴകളാണ് ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ സ്വീകാര്യമായിരുന്നു.
പതിനേഴാമത്തെ വയസ്സിൽ വീട്ടുകാരെ എതിർത്തു കൊണ്ടാണ് പ്രഭാകർ എന്ന സിനിമ കാരനെ വിവാഹം ചെയ്തത് എന്നും വിവാഹം ചെയ്യുന്ന സമയത്ത് ഇരുവരും തമ്മിൽ 23 വയസ്സിന്റെ ഡിഫറൻസ് ഉണ്ടായിരുന്നുവെന്നും ആ സമയത്ത് പ്രണയിച്ച വിവാഹം കഴിച്ച അയാൾ തനിക്ക് 3 വിവാഹം നേരത്തെ കഴിച്ചിട്ടുണ്ട് എന്നും ഭാര്യമാരും മക്കളും ഉണ്ട് എന്നതും മറച്ചുവെച്ചിരുന്നു എന്നും താരം പറയുന്നുണ്ട്. ഈ ചതി മനസ്സിലായപ്പോഴേക്കും താൻ ഗർഭിണിയായിരുന്നു എന്നും എന്നിരുന്നാൽ തന്നെയും ഞാൻ അവിടെ നിന്നിറങ്ങി പോരുകയായിരുന്നു എന്നും താരം വ്യക്തമാക്കി.
അതിനുശേഷം അയാളുമായി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ തനിക്ക് സാധിച്ചില്ല എന്നും താരം പറയുന്നുണ്ട്. ഇങ്ങനെയെല്ലാം ജീവിതത്തിൽ ഉണ്ടായതു കൊണ്ട് തന്നെ ഒരുപാട് കാലം ഞാൻ വിഷാദ രോഗിയായിരുന്നു എന്നും വിഷാദ രോകാവസ്ഥയിൽ നിന്ന് തനിക്കു മുക്തി നേടാൻ ഒരുപാട് കാലതാമസം എടുക്കേണ്ടി വന്നു എന്നും താരം അഭിമുഖത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഒരുപാട് കടമ്പകളിലൂടെയാണ് താരം ജീവിതത്തെ മുന്നോട്ടു കൊണ്ടു പോയിരിക്കുന്നത് എന്നത് തന്നെയാണ് വസ്തുത.
Leave a Reply