വീട്ടില്‍ മലയാളം മാത്രമേ സംസാരിക്കാവു എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു … സിനിമയിലെ പോലെ തന്നെ അമ്മ വീട്ടിലും കോമഡി ആയിരുന്നു… കല്‍പനയുടെ മകള്‍ പറയുന്നു

in post

മലയാളികള്‍ക്ക് എന്നും ഒരു തീരാ വേദനയാണ് നടി കല്‍പ്പന. ചെയ്തുതീര്‍ക്കാന്‍ ഒത്തിരി കഥാപാത്രങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണ് ഈ നടി യാത്രയായത്. നായികയായും ഹാസ്യ കഥാപാത്രങ്ങളിലും കല്‍പന തിളങ്ങിയിരുന്നു. 2016ലായിരുന്നു നടിയുടെ വിയോഗം.

അമ്മയ്ക്ക് പിന്നാലെ കല്‍പ്പനയുടെ മകള്‍ ശ്രീമയി എന്ന ശ്രീസംഖ്യയും സിനിമയിലേക്ക് വന്നു. ഇപ്പോഴിതാ താരപുത്രിയുടെ പുതിയ അഭിമുഖമാണ് വൈറല്‍ ആവുന്നത്. കല്‍പ്പന ,കലാ രഞ്ജിനി ,ഉര്‍വശി ഈ മൂന്നുപേരുടെ മകളാണ് ഞാന്‍. പഠനം പൂര്‍ത്തിയാക്കാതെ അഭിനയിക്കാന്‍ വിടുമായിരുന്നില്ല.

കോളേജ് കഴിഞ്ഞപ്പോഴാണ് ഞാന്‍ ഡ്രാമ ക്ലാസിന് പോയത്. പിന്നാലെ സിനിമയില്‍ നിന്ന് അവസരം ലഭിച്ചു. എന്റെ വല്യമ്മയായ കലാ രഞ്ജിനി ആണ് എനിക്ക് ഓഫ് സ്‌ക്രീനില്‍ എല്ലാം ചെയ്തുതരുന്നത്. സ്‌ക്രീനില്‍ പൊടിയ ഉള്ളതുകൊണ്ട് ടെന്‍ഷന്‍ ഒക്കെ ഉണ്ടായിരുന്നു. പിന്നീട് അതൊക്കെ മാറി.

എല്ലാവരും എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തു. അമ്മയുടെ കൂടെ അഭിനയിച്ചവരുടെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ചെറുപ്പത്തില്‍ ഷൂട്ടിംഗ് കാണാനും താരങ്ങളെ കാണാനും ആഗ്രഹിച്ചിരുന്നുവെങ്കിലും ഞങ്ങളെ കൊണ്ട് പോയിരുന്നില്ല.

അവതരിപ്പിച്ച കഥാപാത്രം പോലെ വീട്ടിലും കോമഡിയാണ് അമ്മ. വീട്ടില്‍ മലയാളം മാത്രമേ സംസാരിക്കാവു എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. ആദ്യം അമ്മയെ ചേച്ചി എന്നായിരുന്നു വിളിച്ചിരുന്നത് പിന്നീട് അത് മാറി താരപുത്രി പറഞ്ഞു.

നാടക കലാകാരന്മാരായ ചവറ വിപി നായരുടെയും വിജയലക്ഷ്മിയുടെയും മകളായാണ് കല്‍പന ജനിച്ചത്. നടിമാരായ കലാരഞ്ജിനിയും ഉര്‍വ്വശിയും സഹോദരിമാരാണ് . മലയാള ചലച്ചിത്ര സംവിധായകന്‍ അനില്‍ കുമാറിനെ 1998 ല്‍ വിവാഹം കഴിച്ച അവര്‍ 2012 ല്‍ വിവാഹമോചനം നേടി. വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കല്‍പന തന്റെ കരിയര്‍ ആരംഭിച്ചത് . പിന്നാലെ നിരവധി ചിത്രത്തില്‍ വേഷമിട്ടു.


കടപ്പാട്
ALSO READ നമ്മള്‍ വെറും വട്ട പൂജ്യമാണെന്ന് തോന്നിപ്പിക്കും.. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ സാധ്യമായതെല്ലാം ചെയ്തു കൊടുത്തിട്ടുള്ള ഒരാള്‍ ഉണ്ടാകും... എന്നിട്ടും അവര്‍ നമ്മെ,

Leave a Reply

Your email address will not be published.

*