വിവാഹത്തിന് അണിഞ്ഞത് 10 കോടിയുടെ ആഭരണം…നടി കാർത്തിക നായർ വിവാഹിതയായി

in post

നടി കാർത്തിക നായർ വിവാഹിതയായി. രോ​ഹിത് മേനോൻ ആണ് വരൻ. തിരുവനന്തപുരം കവടിയാർ ഉദയപാലസ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. മെ​ഗാസ്റ്റാർ ചിരഞ്ജീവിയും കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തിരുന്നു.

സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേർന്ന ചടങ്ങിൽ രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തിരുന്നു.
ചുവന്ന പട്ടു സാരിയിൽ അതിസുന്ദരിയായിരുന്നു കാർത്തിക. സീക്വൻസ് വർക്കോടുകൂടിയ ഫുൾ സ്ലീവ് ബ്ലൗസിനൊപ്പമാണ് പെയർ ചെയ്തത്.

സർവാഭരണ വിഭൂഷിതയായി രാഞ്ജിയെ പോലെയാണ് കാർത്തിക ഒരുങ്ങിയത്. വെള്ള കുർത്തയായിരുന്നു രോഹിത്തിന്റെ വിഷം. തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി കുടുംബ സമേതമാണ് വിവാഹത്തിൽ പങ്കെടുത്തത്. പാർവതി ജയറാം, രാധിക ശരത് കുമാർ, മേനക, സുഹാസിനി,

തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. സിനിമയിൽ നിന്ന് കൂടാതെ രാഷ്ട്രീയ രം​ഗത്തിൽ നിന്നും നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. കാർത്തികയുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം അമ്മ രാധയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് അമ്മയും നടിയുമായ രാധ നായർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വികാരഭരിതമായ കുറിപ്പ് വൈറലായിരുന്നു. കോ എന്ന തമിഴ്‌ ചിത്രത്തിൽ ജീവയുടെ നായികയായാണ് വെള്ളിത്തിരയിൽ കാർത്തിക ചുവടുവെക്കുന്നത്.

മലയാളത്തിൽ മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്. പഴയകാല നടി രാധയുടെ മകളാണ് കാർത്തിക. നേരത്തെ കാർത്തികയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ALSO READ എന്നും രാത്രി കാമുകിയെ വീട്ടിൽ എത്തിച്ച് രാവിലെ തിരിച്ചെത്തിക്കും, ഒടുവിൽ ഇന്നലെ സംഭവിച്ചത്

Leave a Reply

Your email address will not be published.

*