വിമർശനങ്ങൾക്ക് മറുപടിയുമായി കൃഷ്ണ കുമാർ..ഞാൻ എന്റെ മകളെ കെട്ടിപ്പിടിക്കുന്നതിലും ഉമ്മ കൊടുക്കുന്നതിലും എന്താണ്?.. മഞ്ഞപ്പിത്തം ഉള്ളവർക്ക് കാണുന്നതെല്ലാം മഞ്ഞയായെ തോന്നു..

in post

സോഷ്യൽ മീഡിയയിൽ സജിവമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. താരത്തിന്റെ കുടുംബവും ആരാധകർക്ക് സുപരിചിതരാണ്. ഭാര്യയും നാല് പെൺമക്കളും അടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. അച്ഛന്റെ പാത പിന്തുടർന്ന് മക്കൾ സിനിമയിലെത്തി. എല്ലാവർക്കും യുട്യൂബ് ചാനലുമുണ്ട്.

കുടുംബത്തിലെ ഏറ്റവും ഇളയവളായ ഹൻസിക അടുത്തിടെയാണ് പതിനെട്ടാം പിറന്നാൾ ആഘോഷിച്ചത്. മകളുടെ പിറന്നാളിന് അച്ഛൻ കൃഷ്ണ കുമാർ പങ്കുവച്ച കുറിപ്പൊക്കെ വൈറലായി മാറിയിരുന്നു. എന്നാൽ അതിനുശേഷം അച്ഛനും മകൾക്കുമെതിരെ വിമർശനവുമായി ചില കൂട്ടർ എത്തിയിരുന്നു.

കൃഷ്ണകുമാർ മകളെ കെട്ടിപ്പിടിക്കുന്നതും ചുംബനം നൽകുന്നതുമായിരുന്നു വീഡിയോയിൽ. വീഡിയോ വൈറലായതോടെ അച്ഛൻ-മകൾ ബന്ധത്തെ വളരെ മോശമായി വ്യാഖ്യാനിച്ചു കൊണ്ടുള്ള കമന്റുകളുമായാണ് ചിലർ എത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടൻ കൃഷ്ണകുമാർ. ബന്ധങ്ങൾ മനസിലാകാത്ത ആളുകളാണ് അത്തരത്തിൽ മോശമായി സംസാരിക്കുന്നതെന്നും താറുമാറായ കുടുംബങ്ങളിൽ നിന്നുള്ളവരാകും അവരെന്നും കൃഷ്ണ കുമാർ പറഞ്ഞു.

‘അത് അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. ഒരാളുടെ ഭക്ഷണം മറ്റൊരാളുടെ വിഷം ആണെന്ന്. നമ്മൾ ഇഷ്ടപ്പെടുന്ന പലതും മറ്റൊരാൾ തല്ലിപ്പൊളി എന്ന പറഞ്ഞേക്കും. അത് ഒരു വശമാണ്. പിന്നെ എന്റെ രാഷ്ട്രീയത്തോടൊക്കെ വിയോജിപ്പ് ഉള്ള ആളുകളുണ്ടാകും. ഇങ്ങനെ എഴുതി കഴിഞ്ഞാൽ നമ്മളെ മാനസികമായി തകർക്കാം എന്നൊക്കെ വിചാരിക്കുന്ന ചിലരുണ്ടാകാം. അതുപോലെ ഇങ്ങനെയൊക്കെ എഴുതി കുറെ വ്യൂസ് ഉണ്ടാക്കി പണമുണ്ടാക്കാം എന്ന് കരുതുന്നവരും ഉണ്ടാകാം. അത് എപ്പോഴും അങ്ങനെയാണ്’,

‘ഞാൻ എപ്പോഴും മക്കളോട് പറയുന്ന ഒരു കാര്യമുണ്ട്, നിങ്ങൾ സോഷ്യൽ മീഡിയയിൽ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളൂ. പക്ഷെ അത് ക്രിയേറ്റിവും പോസിറ്റീവും ആയിരിക്കണം. ഒരാളെ പറ്റി മോശം പറഞ്ഞ് പണം ഉണ്ടാക്കിയാൽ നല്ല അടികിട്ടും. സമയം മോശമാകുമ്പോൾ വരുന്ന അടിയെന്ന് പറഞ്ഞാൽ അങ്ങനത്തെ അടിയാകും. താങ്ങാനാവില്ല. ഞാൻ എന്റെ മകളെ കെട്ടിപ്പിടിക്കുന്നതിലും ഉമ്മ കൊടുക്കുന്നതിലും അവർ വലിപ്പവും ചെറുപ്പവും ആണ്‌ പറയുന്നത്’,

‘ബന്ധങ്ങളെ ശരിക്കും മനസിലാക്കാത്ത ആളുകളുണ്ട്. അവരുടെ വീട്ടിൽ ചിലപ്പോൾ വളരെ ദുഷിച്ച രീതിയിലാകും കുടുംബം. താറുമാറായ കുടുംബമായിരിക്കും. അത് അവർക്കുണ്ടാകുന്ന കോംപ്ലക്സ് ആണ്. അതിനെ കുറ്റം പറയാൻ പറ്റില്ല. അയാൾ അനുഭവിക്കുന്നതിൽ നിന്ന് തോന്നുന്നതാകും’അത് ഒരു മകനാണെങ്കിലോ, ഒരു മകന് അമ്മയെ കെട്ടിപ്പെടിച്ചൂടേ. എന്റെ അമ്മയും ഞാൻ നല്ല പ്രായവ്യത്യാസമുള്ളവരാണ്. അമ്മ വലിയ സ്നേഹ പ്രകടനങ്ങൾ ഒന്നും കാണിച്ചിട്ടില്ല.

അമ്മ എന്നെ കെട്ടിപിടിച്ചതായുള്ള ഓർമ്മപോലും എനിക്കില്ല. പക്ഷെ പിന്നീട് ഒരു ഘട്ടത്തിൽ അമ്മ കിടപ്പിലായി പോയി. അപ്പോൾ ഞാൻ അമ്മയെ എടുക്കുകയും മുന്നിൽ കൊണ്ടുപോയി ഇരുത്തുകയുമൊക്കെ ചെയ്യുമായിരുന്നു. അമ്മ വയ്യ എന്നൊക്കെ പറയും. പക്ഷെ ഞാൻ ചെയ്യും. അത് അമ്മയെ തൊടാനും എടുക്കാനുമുള്ള ആഗ്രഹം കൊണ്ടായിരുന്നു. ഇന്ന് എനിക്ക് അമ്മയില്ല’,

ALSO READ സൈബർ സഖാക്കൾവരെ പറഞ്ഞ് തുടങ്ങി.. എല്ലാവരും പാർട്ടിയെ പരിഹസിക്കുന്നുണ്ട്… കഴിയുന്നത്രവേഗം ഭീമൻ രഘുവിന്റെ കൈയിൽ നിന്നും പാർട്ടിയുടെ ചെങ്കൊടി വാങ്ങിവെക്കണം ആവിശ്യപ്പെട്ട് പാർട്ടി പ്രവർത്തകർ..!!


‘ഇതുപോലെ ഒരുപാട് പേർ കാണും. ഇത് കാണുന്നവരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ അച്ഛനെയും അമ്മയെയുമൊക്കെ കെട്ടിപ്പിടിക്കണം, ഉമ്മ കൊടുക്കണം, അവരോട് സ്നേഹത്തിൽ പെരുമാറണം. കാരണം അവരില്ലാതെ വരുന്ന ഒരു ദിവസം ഉണ്ടാകും. അപ്പോഴേ അതിന്റെ വേദന അറിയൂ

Leave a Reply

Your email address will not be published.

*