ബഹ്‌റൈനിൽ അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധനയിൽ ബി എ ബിരുദം വ്യാജം എന്ന് കണ്ടെത്തി അധ്യാപികയെ അറസ്റ്റ് ചെയ്തു.സംഭവത്തിൽ അദ്ധ്യാപിക നിരപരാധി ആണെന്ന് സഹ അധ്യാപകരും സ്‌കൂൾ ആധിക്യതരും പറയുന്നു.
ബഹ്‌റിനിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി 1999 ൽ ബിരുദം പൂർത്തിയാക്കിയ അദ്ധ്യാപികയാണ്.ബിരുദം നേടിയ ഇവർ പിന്നീട് യു പിയിലെ ഒരു സർവകല ശാലയിൽ നിന്നും കറസ്‌പോണ്ടന്റ് കോഴ്സ് ആയി കൊണ്ടാണ് ബി എഡ് എടുത്തത്.
ഇതിന് ഇടനിലക്കാർ ആയിട്ടുള്ള സ്വകാര്യ അക്കാദമി കൃത്യമായി ഫീസ് വാങ്ങി സർട്ടിഫിക്കറ്റ് നൽകി.അന്ന് ഇന്ത്യ ഗവണ്മെന്റ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സമര്പ്പിചാണ് ജോലി നേടിയത്. നീണ്ട 26 വർഷ കാലം അദ്ധ്യാപിക ജോലി തുടർന്നു.
അവധി കഴിഞ്ഞു പിതാവിനോടും മാതാവിനോടും പറഞ്ഞു നാട്ടിൽ നിന്നും മടങ്ങിയ അദ്ധ്യാപിക വിമാന താവളത്തിൽ പിടിക്കപ്പെട്ടപ്പോൾ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന കാര്യം പോലും അവർക്ക് അറിയില്ലായിരുന്നു.
ദീർഘ കാലം ആയി ജോലി ചെയ്തിരുന്ന സ്‌കൂളിലെ ജോലി മതിയാക്കാൻ ഉള്ള തീരുമാനവുമായിട്ടാണ്
അവർ ബഹ്രൈനിലെക്ക് വന്നത്.എന്നാൽ ഇത്തരത്തിൽ ഉള്ള അവസ്ഥയിൽ ആകും എന്ന് കരുതിയിരുന്നില്ല.സമാന രീതിയിൽ പലരും അറസ്റ്റിൽ ആയിട്ടുണ്ട്.തങ്ങളുടെ നിരപരാധിത്യം തെളിയിക്കപ്പെടണം എന്നും തങ്ങളുടെ മോചനം സാധ്യമാകും എന്ന പ്രതീക്ഷയിലാണ് ഇവർ.