വികാര്യനിർഭരമായ നിമിഷം.. എനിക്കൊന്ന് കെട്ടിപ്പിടിക്കണം.., സിനിമയുടെ പ്രീമിയറില്‍ പൊട്ടിക്കരഞ്ഞ് ശാലിന്‍ സോയ; വീഡിയോ

തമിഴ് സിനിമയുടെ പ്രീമിയറില്‍ പൊട്ടിക്കരഞ്ഞ് നടി ശാലിന്‍ സോയ. ‘കണ്ണകി’ എന്ന ചിത്രത്തിന്റെ പ്രീമിയറിലാണ് ശാലിന്‍ പൊട്ടിക്കരഞ്ഞത്. സിനിമയില്‍ ശാലിന്റെ അഭിനയം കണ്ട ഒരു പ്രേക്ഷക ഓടി വന്ന് ശാലിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയായിരുന്നു.

അഭിനന്ദനപ്രവാഹത്തില്‍ മനം നിറഞ്ഞ് വേദിയില്‍ വച്ച് ശാലിന്‍ കരയുകയായിരുന്നു. ഈ ദിവസം ജീവിതത്തില്‍ താന്‍ എന്നെന്നും ഓര്‍ത്തു വയ്ക്കുമെന്ന് വീഡിയോ പങ്കുവച്ചു കൊണ്ട് ശാലിന്‍ എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

”ഈ ദിവസം ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. ഇത് കണ്ണകിയുടെ ആദ്യത്തെ ഷോയും ആദ്യത്തെ പ്രതികരണവുമാണ്. ‘എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിക്കണം’ എന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ എഴുന്നേറ്റ് വന്നത് ഞാന്‍ ഒരിക്കലും മറക്കില്ല.”

”സിനിമ കണ്ടു നിങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതും മറക്കില്ല. ദൈവമേ അങ്ങയുടെ കരുണയില്‍ ഞാന്‍ നന്ദിയുള്ളവളാണ്” എന്നാണ് ശാലിന്‍ സോയ എക്‌സില്‍ കുറിച്ചു. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന നാല് സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് കണ്ണകി.

Be the first to comment

Leave a Reply

Your email address will not be published.


*