വായ ഡെറ്റോള്‍ കൊണ്ട് കഴുകി.. ആ നടനൊപ്പം ചുംബന രംഗം ചെയ്തിട്ട് ഉറങ്ങാന്‍ പറ്റിയില്ല.. നീന ഗുപ്ത

പ്രായം അറുപതിനോട് അടുത്തപ്പോഴാണ് വ്യത്യസ്തമായ വേഷങ്ങള്‍ നീന ഗുപ്തയെ തേടിയെത്തുന്നത്. മധ്യവയസ്സ് പിന്നിട്ടവര്‍ക്ക് കരിയറിലും ജീവിതത്തിലും പുതുമകളില്ലെന്ന ചിന്താഗതിയെ നീന ഗുപ്ത മാറ്റി മറിക്കുകയാണ്. 2018 ല്‍ പുറത്തിറങ്ങിയ ബദായ് ഹോ എന്ന സിനിമയ്ക്ക് ശേഷമാണ് നീനയുടെ കരിയര്‍ ഗ്രാഫ് ആകെ മാറുന്നത്. കൈനിറയെ അവസരങ്ങളുമായി ബോളിവുഡില്‍ തിരക്കുകളിലാണ് നീനയിപ്പോള്‍.


ബോളിവുഡില്‍ നീന ഗുപ്തയുടേത് പോലെ കരിയര്‍ ഗ്രാഫുള്ള നടിമാര്‍ അപൂര്‍വമാണ്. പൊതുവെ നായിക നടിമാര്‍ക്ക് ചെറുപ്പകാലത്ത് മികച്ച അവസരങ്ങള്‍ ലഭിക്കുകയും പിന്നീട് മാര്‍ക്കറ്റ് കുറയുകയും ചെയ്യുന്നതാണ് പതിവെങ്കില്‍ നീന ഗുപ്തയ്ക്ക് സംഭവിച്ചത് മറിച്ചാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത ദിലംഗി എന്ന സീരിയിലെ ഇഷ്ടമില്ലാതെ ചെയ്ത ഒരു ചുംബന രംഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നീന ഗുപ്ത.

നടന്‍ ദിലീപ് ധവാനൊപ്പമാണ് ആ സീരിയലില്‍ നീന അഭിനയിച്ചത്. ടെലിവിഷനില്‍ എന്റെ ആദ്യ ചുംബനരംഗം ആ സീരിയിലില്‍ ആയിരുന്നു. ചുംബന രംഗം ഓര്‍ത്ത് തനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്ന് നീന പറയുന്നു. ഞാനും ദിലീപ് ധവാനും സുഹൃത്തുക്കളായത് കൊണ്ടല്ല ചുംബന രംഗത്തിന് മടിച്ചത്. അദ്ദേഹം കാണാനും സുമുഖനായിരുന്നു. പക്ഷെ അത്തരമൊരു രംഗത്തിന് ഞാന്‍ മാനസികമായും ശാരീരികമായും തയ്യാറായിരുന്നില്ല.

സീന്‍ ചെയ്യാന്‍ തീരുമാനിച്ചു. സീന്‍ കഴിഞ്ഞ ശേഷം വായ ഡെറ്റോള്‍ ഉപയോഗിച്ച് കഴുകി. അടുത്തറിയാത്ത ആളെ ചുംബിക്കാന്‍ തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ചില നടീനടന്‍മാര്‍ക്ക് കോമഡി ചെയ്യാന്‍ പറ്റില്ല. ചിലര്‍ക്ക് കരയാന്‍ പറ്റില്ല. അത്തരത്തിലുള്ള ഒരു മടി ആയിരുന്നു തനിക്കെന്നും നീന തുറന്ന് പറഞ്ഞു. സീനെടുത്ത് കഴിഞ്ഞ ശേഷവും തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പക്ഷെ ആ സീന്‍ സീരിയലില്‍ നിന്നും ഒഴിവാക്കി. അന്നത്തെ കാലത്ത് ഇത്തരം രംഗങ്ങള്‍ സീരിയലുകളില്‍ ഉണ്ടാവാറില്ലായിരുന്നു. വിവാദമാകുമെന്ന് കരുതിയാണ് മേക്കേര്‍സ് രംഗം ഒഴിവാക്കിയത്.

നടന്‍ സത്യദീപ് മിശ്രയാണ് മസാബ ഗുപ്തയുടെ ഭര്‍ത്താവ്. ഈ വര്‍ഷം ജനുവരിയിലായിരുന്നു വിവാഹം. മസാബയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2020 ലാണ് മുന്‍ ഭര്‍ത്താവ് മധു മന്ദാനയുമായി മസാബ പിരിയുന്നത്. അടുത്തിടെ മധു മന്ദാനയും മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നു. മുന്‍ മരുമകന്റെ രണ്ടാം വിവാഹത്തിന് നീന ഗുപ്തയും ആശംസകള്‍ അറിയിച്ചിരുന്നു. നീനയും മകള്‍ മസാബയും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്.

അടുത്തിടെ ലൈംഗിക വിദ്യാഭ്യാസമില്ലാതെ വളര്‍ന്ന കാലഘട്ടത്തെക്കുറിച്ച് നീന ഗുപ്ത തുറന്ന് സംസാരിച്ചിരുന്നു. ലൈംഗികതയെക്കുറിച്ചോ ആര്‍ത്തവത്തെക്കുറിച്ചോ അമ്മ പറഞ്ഞ് തന്നിരുന്നില്ല. അച്ഛനും അമ്മയും സഹോദരനുമുള്ള മുറിയിലായിരുന്നു ഞാനും ഉറങ്ങിയത്. പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോകാന്‍ പോലും അനുവദിച്ചിരുന്നില്ല. അക്കാലത്ത് പെണ്‍കുട്ടികളുടെ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആദ്യരാത്രിയില്‍ എന്താണ് സംഭവിക്കുക എന്ന് പറഞ്ഞ് കൊടുത്തിരുന്നതെന്നും നീന ഗുപ്ത പറയുകയുണ്ടായി.

Be the first to comment

Leave a Reply

Your email address will not be published.


*