
ഓൾ ഇന്ത്യ പെർമിറ്റുമായി പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് പുനരാരംഭിച്ച റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് വീണ്ടും തടഞ്ഞു. പെർമിറ്റ് നിയമലംഘനം ആരോപിച്ച് ബസിന് 7,500 രൂപ പിഴയിട്ടു. പത്തനംതിട്ട ബസ് സ്റ്റാൻഡിൽനിന്ന് സർവീസ് തുടങ്ങി 200 മീറ്റർ പിന്നിട്ടതിനു പിന്നാലെയായിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടയുകയും പരിശോധന നടത്തുകയും ചെയ്തത്.
ഓൾ ഇന്ത്യ പെർമിറ്റുമായി ഓടാൻ കഴിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നത് അവരുടെ അറിവില്ലായ്മ മൂലമാണെന്ന് ബസുടമ ബേബി ഗിരീഷ് പറഞ്ഞു. അത് കോടതിയിൽ തെളിയിക്കും. സാധാരണക്കാരന് കോടതി മാത്രമേ ആശ്രയമുള്ളൂ. ഉന്നാൽ മുടിയാത് തമ്പീ എന്ന് അവർ തന്നോട് പറഞ്ഞപ്പോൾ എന്നാൽ മുടിയും തമ്പീ എന്ന് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് നേടി
തെളിയിച്ചു കാണിച്ചുവെന്നും ബേബി ഗിരീഷ് പറഞ്ഞു. അതേസമയം ബസ് കസ്റ്റഡിയിലെടുക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാൽ പരിശോധന പൂർത്തിയാക്കി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങുകയും ബസ് കോയമ്പത്തൂരിലേക്ക് യാത്ര തുടരുകയും ചെയ്തു.
Leave a Reply