ഭാര്യയും മകളും ജീവനൊടുക്കിയ കേസിൽ അറസ്റ്റിൽ ആയി ജാമ്യത്തിൽ ഇറങ്ങിയ ഭർത്താവും ജീവനൊടുക്കി.ഓംപ്രകാശ് എന്ന യുവാവാണ് വെണ്ണിയോട് പുഴയിൽ ചാടി ജീവനൊടുക്കിയത്.ഇതേ പുഴയിൽ ചാടിയായിരുന്നു ഭാര്യ ദര്ശനവും അഞ്ചു വയസ്സ് ഉള്ള മകളും മരിച്ചത്.
ജൂലൈ പതിനാലിന് ആയിരുന്നു ഇത്.ഭർത്താവിന്റെ വീട്ടുകാരുടെ പീഡനം മൂലം ദർശന യും കുട്ടിയും ആത്മഹത്യ ചെയ്യുകായിരുന്നു എന്നാണ് കുടുബം ആരോപിക്കുന്നത്.തുടർന്ന് ഈ കേസിൽ പ്രകാശും മാതാവും കേസിൽ റിമാൻഡിൽ ആയി. 83 ദിവസത്തിന് ശേഷമാണു ഇരുവർക്കും ഹൈക്കോടതി ജാമ്യം നൽകിയത്.
കുടുംബത്തിന്റൈ പരാതിയിൽ പ്രകാശിനും പിതാവിനും എതിരെ ഗാർഹിക പീഡനം ആത്‌മഹത്യാ പ്രേരണ മർദനം എന്നി വകുപ്പുകൾ ചുമത്തി കേസ് എടുക്കുകയും അറസ്റ്റ് ചെയുകയും ചെയ്തിരുന്നു.തുടർന്ന് ഇവർ റിമാൻഡിൽ ആയി.അടുത്തിടെ ഹൈക്കോടതി ഇവർക്ക് ജാമ്യം നൽകി.
തിങ്കൾ രാവിലെ പ്രകാശിന്റെ സ്‌കൂട്ടറും കീടനാശിനി കുപ്പിയും വെണ്ണിയോട് പുഴ തീരത്തു കണ്ടെത്തിയിരുന്നു.സംശയം തോന്നിയ നാട്ടുകാർ എമർജൻസി ടീമും പുഴയിൽ നടത്തിയ തിരച്ചിലിനു ഒടുവിലാണ് ഇയാളുടെ മൃത ദേഹം കണ്ടെത്തിയത്. ജൂലൈ പതിമൂന്നിനാണ് ദർശന അഞ്ചു വയസ്സ് ഉള്ള മകൾ പുഴയിൽ ചാടി മരിക്കുന്നത്.കടപ്പാട്
Leave a Reply