ലോൺ എടുക്കാതെ എങ്ങനെ ഇത് പോലെ മനോഹരമായ ഒരു കുഞ്ഞു വീട് പണിയാം.. വീട് എന്ന സ്വപ്നം ഉള്ളവർക്ക് ഷെയർ ചെയ്യത് കൊടുക്കാൻ മറക്കല്ലേ..

in post

വർഷങ്ങൾ ആയിട്ട് പലരും മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു സ്വപനം ആയിരിക്കും സ്വന്തം ആയി ഒരു മനോഹരമായ വീട് പണിയുക എന്നത്. ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ചും ലോൺ എടുത്തും സ്വരുകൂടി വച്ച തുക കൊണ്ട് ആവും മിക്കവാറും ആൾകാർ വീട് പണിയുക എന്നാൽ ആ വീട് പണിതു അതിൽ താമസം തുടങ്ങിയാൽ ആണ് അടുത്ത തലവേദന തുടങ്ങുന്നത് മാസം മാസം ബാങ്കിൽ അടക്കുന്ന അടവൊന്ന് പിഴച്ചാൽ ബാങ്ക്കാരുടെ മുഖം കറുക്കുന്നത് കാണേണ്ട വരും ഇതൊക്കെ ഒഴിവാക്കാൻ നമുക്ക് ലോൺ എടുക്കാതെ തന്നെ മനോഹരമായ വീട് എങ്ങനെ പണിയാം എന്നാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

വീട് പണിയാൻ മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ അതിനെ കുറിച്ച് നമുക്ക് വ്യക്തമായ പ്ലാൻ ഉണ്ടാകണം വീട് എടുത്തതിനു ശേഷം ആവിശ്യമായ സൗകര്യം ഇല്ലെങ്കിൽ വീണ്ടും കുത്തി പൊളിച്ചു റൂം പണിയുന്നതും അതിനു വീണ്ടും പണി കൂലി കൊടുക്കുന്നതും ഓക്കേ അധിക ചിലവ് ഉണ്ടാക്കാൻ മാത്രം ആണ് വഴി ഒരുക്കുന്നത്.

ഇനി ഇങ്ങനെ രണ്ടാമത് പണിയുന്നത് കാണാനും അത്ര ഭംഗി ഉണ്ടാവില്ല ഒറ്റ നോട്ടത്തിൽ തന്നെ ഒരു അഭംഗി തോന്നുകയും കൂട്ടി ചേർത്ത ഭാഗം ആണെന്ന് മനസ്സിലാകുകയും ചെയ്യും അപ്പോൾ ഒരു വീട് എടുക്കുമ്പോൾ ഇത്തരം ചിലവുകൾ മുൻകൂട്ടി പ്ലാൻ ചെയ്തു ഒഴിവാക്കം. അടുത്തത് 2കുട്ടികളും അച്ഛനും അമ്മയും അടങ്ങുന്ന ഒരു ഫാമിലിക്ക് താമസിക്കാൻ 5ബെഡ് റൂം ഒന്നും ആവിശ്യമില്ല ആവിശ്യത്തിന് മാത്രം റൂം ഉണ്ടാക്കി ലോൺ ഒഴിവാക്കം.

പുത്തൻ രീതിയിൽ നമ്മൾ ഇപ്പോൾ പർഗോള ഒക്കെ വച്ച് വീട് പണിയുന്നുണ്ട് പക്ഷെ ഇതൊക്കെ ചിലവ് കൂട്ടുകയേ ചെയ്യുകയുള്ളൂ നമ്മുടെ മാറി മാറി വരുന്ന കാലാവസ്ഥക്ക് ഈ മോഡൽ ഒന്നും അത്ര യോചിച്ചതല്ല എന്ന് വിദഗ്ധർ അഭിപ്രായപെടുന്നുണ്ട്. പിന്നീട് ഈ മോഡൽ ട്രൻഡ് മാറുമ്പോൾ അത് മാറ്റി വേറെ പണിയുക ഒക്കെ ചിലവ് കൂട്ടുകയാണ് ചെയ്യുക. ഇതൊഴിവാക്കാൻ നമുക്ക് ആദ്യം മുതൽ അവസാനം വരെ മാറ്റം വരാത്ത പ്ലാൻ തീർച്ചയായും ഉണ്ടാവണം.

അടുത്തത് സിമെന്റ് കമ്പി ഒക്കെ വാങ്ങുന്ന കാര്യം ആണ് വാങ്ങുമ്പോൾ ഒരുമിച്ചു വാങ്ങുക, ഒരുമിച്ചു വാങ്ങുമ്പോൾ ഡിസ്‌കൗണ്ട് കിട്ടും. വീടിന്റെ ജനൽ, വാതിൽ എന്നിവ കഴിവതും മരം കൊണ്ട് ഉള്ളത് ഒഴിവാക്കം പകരം ഇന്ന് മാർക്കറ്റിൽ പലതും ലഭിക്കും. ഇനി തടി കൊണ്ട് തന്നെ വേണം എന്ന് ഉള്ളവർക്ക് പ്ലാവ്, ആഞ്ഞിലി എന്നിവ ഉപയോഗിച്ച് ചിലവ് കുറയ്കാം.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ചിലവ് കുറച്ചു ലോൺ എടുക്കാതെ മനോഹരമായ വീട് പണിയാം.

ALSO READ ഒരു പണിയില്ലേഡേ നിനക്കൊക്കെ.. ഇതിലും നല്ലത് നീ ഒക്കെ തെണ്ടാൻ പോ.. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്

Leave a Reply

Your email address will not be published.

*