ലോകം മുഴുവനും ചർച്ചയായ ഒരു സമര നായികയാണ് മറിയക്കുട്ടി.. 2023 നമുക്ക് കാണിച്ചു തന്ന ഏറ്റവും വലിയ പോരാളിയാണ് മറിയക്കുട്ടി- ജോയ് മാത്യു

പോയ വര്‍ഷം നമുക്ക് കാണിച്ചു തന്ന ഏറ്റവും വലിയ പോരാളിയാണ് മറിയക്കുട്ടിയെന്ന് ചലച്ചിത്ര താരവും എഴുത്തുകാരനുമായ ജോയ് മാത്യു. അധികാരത്തിന്‍റെ തണലില്‍ മധുരം നുണഞ്ഞ് അകാലവാര്‍ധക്യം ബാധിച്ച ചെറുപ്പക്കാര്‍ക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി

ധാരാളമാണെന്നും അദ്ദേഹം പറഞ്ഞു. മറിയക്കുട്ടിയുടെ സമരമാര്‍ഗ്ഗം ഗാന്ധിയനാണോ മാര്‍ക്സിയനാണോ അതോ മറ്റുവല്ലതുമാണോ എന്ന് തിരക്കുന്നവരോട് മറിയക്കുട്ടിയുടെ വഴി മറിയക്കുട്ടിയുടെ മാത്രം വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മത്യു ഇക്കാര്യം കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം… 2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു. റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ്

അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളം.
മറിയക്കുട്ടിയുടെ പൊളിറ്റിക്കൽ കറക്റ്റ്നെസിക്കുറിച്ച് ബേജാറാവുന്നവരോട്, ഈ പൊളിറ്റിക്സിന് ഈ കറക്ട്നസ് ധാരാളം !മറിയക്കുട്ടിയുടെ സമരമാർഗ്ഗം ഗാന്ധിയനാണോ മാർക്സിയനാണോ

അതോ മറ്റുവല്ലതുമാണോ എന്ന് തിരക്കുന്നവരോട് ഒന്നേ പറയാനുള്ളൂ മറിയക്കുട്ടിയുടെ വഴി മറിയക്കുട്ടിയുടെ മാത്രം വഴി ഇത്തരം സർഗ്ഗാത്മക സമരമാർഗ്ഗങ്ങൾ ഇനിമേൽ മറിയക്കുട്ടി മോഡൽ എന്നറിയപ്പെടും (മനോരോഗികളുടെ കമന്റുകൾ വായിച്ച് ബേജാറാവണ്ട ,അത് ചികിത്സയില്ലാത്ത രോഗമാണ് )

Be the first to comment

Leave a Reply

Your email address will not be published.


*