മലയാളികൾക്കിടയിൽ സോഷ്യൽ മീഡിയകളിലൂടെ ഏറ്റവും വൈറലായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നടനും ഭാര്യയും നാല് പെൺമക്കളും യൂട്യൂബ് ചാനലിലൂടെ തിളങ്ങി നിൽരക്കുകയാണ്. ഇടയ്ക്ക് കൃഷ്ണകുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു.
കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകളും വൈറലാണ്. നിരവധി ഫോളോവേഴ്‌സ് ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി ദിയയ്ക്കും ഉള്ളത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. വൺ എന്ന സിനിമയിലൂടെ അടുത്തിടെ അരങ്ങേറ്റം നടത്തിയിരുന്നു.
വ്യത്യസ്തമായ ഡാൻസ് റീൽ വീഡിയോകളും, തീം അടിസ്ഥാനമാക്കിയുള്ള വീഡിയോകളും ഒക്കെ ചെയ്താണ് ദിയ എന്ന ഓസി ഫോളോവേഴ്‌സിനെ ഉണ്ടാക്കിയത്. ഓസിയുടെ പ്രണയ പരാജയങ്ങളും പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും
ബ്രേക്കപ്പിനെ കുറിച്ചും എല്ലാം ഓസി തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരാൾക്കൊപ്പം ഓസിയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നു. അതിന് ആക്കം കൂട്ടുന്ന വിധമാണ് താരപുത്രിയുടെ പുതിയ വീഡിയോകളും. ഓസിയുടെ ഇപ്പോഴത്തെ റീൽസ് പാർട്ണർ അശ്വിൻ എന്നയാളാണ്.
ഇരുവരും ചെയ്ത റീൽ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. അശ്വിനുമായി പ്രണയത്തിലാണോ, ലിവിങ് ടുഗെദർ ആണോ എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങിയിട്ടും നാളു കുറച്ചായി. എന്നാൽ സുഹൃത്തുക്കളാണ്, പ്രണയത്തിലാവുമ്പോൾ പറയാം എന്നൊക്കെയായിരുന്നു ഓസിയുടെ പ്രതികരണം.
ഡേറ്റിങ് തുടങ്ങി എന്ന് പറഞ്ഞാണ് ഓസി പുതിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഒരു റിസോർട്ടിൽ നിന്നുള്ള ഏതാനും റിൽസും പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഡേറ്റിങ് എന്നത് ദിയയുടെ പുതിയ റീൽ സീരീസിന്റെ പേരാണത്രെ. അതിന്റെ ഷൂട്ടിങ് തുടങ്ങിയ കാര്യമാണ് താരപുത്രി പറഞ്ഞിരിയ്ക്കുന്നത്.
കോഴിക്കോട് ഒരു ലക്ഷ്വറി റിസോർട്ടിൽ താമസിച്ചുകൊണ്ടാണ് റീൽസ് എടുക്കുന്നത്. അവിടെയുള്ള വിശേഷം നേരത്തെ ദിയ പങ്കുവച്ചിരുന്നു എന്തായാലും റീൽസ് സൂപ്പറായിട്ടുണ്ട്, അശ്വിനുമായുള്ള കോമ്പോയും സൂപ്പർ എന്നൊക്കെ പറഞ്ഞ് കമന്റുകൾ വരുന്നുണ്ട്. ഇതായിരിക്കും അടുത്ത ട്രെന്റിങ് എന്നാണ് ചിലരുടെ അഭിപ്രായം.
Leave a Reply