ലാലേട്ടനും ഞാനും കൂടി കിടക്കുന്ന ഒരു സീൻ ഉണ്ട്. ഇത്തരത്തിൽ ഉള്ള ഒരു സീൻ ഉണ്ടെന്ന് അമ്മയ്ക്ക് അറിയുന്നുണ്ടായിരുന്നില്ല. വസ്ത്രത്തിന്റെ കുറച്ചു കുറവുണ്ട്, മാതംഗിയെക്കുറിച്ച് സുചിത്ര

in post

മിനി സ്ക്രീനിലും ഇപ്പോൾ ബി​ഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് സുചിത്ര.മാലൈക്കോട്ടെയ് വാലിബാനിൽ നല്ല ഒരു വോഷമാണ് താരത്തിന് ലഭിച്ചത്.ലാലേട്ടനുമായുള്ള സീനിൽ അദ്ദേഹം ഒരുപാട് കംഫർട്ട് ആക്കിയെന്നും സുചിത്ര പറയുന്നുണ്ട്.താരത്തിന്റെ വാക്കുകൾ ഇതാണ്,ക്ഷമയുള്ള ഒരു മനുഷ്യനാണ് ലാലേട്ടൻ. ലാലേട്ടൻ വന്നു നിൽക്കുന്നു അത് കൊണ്ട് വേഗം തീർക്കണം എന്നൊക്കെ ഒരു ടെൻഷന്റെയും ആവശ്യം ഇല്ലായിരുന്നുവെന്നും സുചിത്ര പറയുന്നു.ലാലേട്ടനും ഞാനും കൂടി കിടക്കുന്ന ഒരു സീൻ ഉണ്ട്. അതിൽ വരാൻ പോകുന്നത് ഇതാണ്

എന്ന സൂചന ഒന്നും നമുക്കില്ലല്ലോ. രാത്രിയിൽ രണ്ടുമണിക്ക് ആണ് ആ സീൻ ഷൂട്ട് ചെയ്തത്. മൈനസ് ഡിഗ്രി തണുപ്പും. വസ്ത്രത്തിന്റെ കുറച്ചുകുറവുണ്ട്, ടെൻഷൻ ഉണ്ട്, അപ്പോൾ മറ്റൊരു സീൻ വേറെ ഏതേലും സിനിമയിൽ ഉണ്ടായിരുന്നോ എന്നൊന്നും ശ്രദ്ധിച്ചില്ല എന്നാണ് താരം പറയുന്നത്. ആ ഇമോഷണൽ സീൻ ഒരുപാട് ടേക്ക് ഒന്നും പോയിട്ടില്ല. സ്‌ക്രീനിൽ എന്നെ കണ്ടപ്പോൾ എനിക്ക് കണ്ണ് ആണ് ഇഷ്ടമായത്, എല്ലാവരും അതാണ് പറഞ്ഞതും. എന്റെ ക്യാരക്ടറിന് ഒരുപാട് മേക്കപ്പ് ഒന്നും ഇട്ടിട്ടില്ല. പൊട്ടിന്റെ കാര്യത്തിൽ പോലും

അവിടെ കോമ്പ്രമൈസ് ചെയ്തിട്ടില്ല. പത്തിരുപത് തവണ പൊട്ടിന്റെ കാര്യത്തിൽ ട്രയൽ എടുത്തു. സാറിന് അതിന്റെ കാര്യത്തിൽ പോലും പെർഫെക്ഷൻ വേണം. അവസാനം ഞാൻ ലിപ്സ്റ്റിക് വച്ചിട്ട് ചെയ്ത സാധനം ആണ് ആ കാണുന്ന വട്ടത്തിലുള്ള പൊട്ട് സുചിത്ര പറയുന്നുണ്ട്.ഈ സിനിമയിൽ ഇത്തരത്തിൽ ഉള്ള ഒരു സീൻ ഉണ്ടെന്ന് അമ്മയ്ക്ക് അറിയുന്നുണ്ടായിരുന്നില്ല. പിന്നെ ക്യാരക്ടറിന് വേണ്ടി അല്ലേ എന്നോർത്തിട്ട് അമ്മ ഒന്നും പറഞ്ഞിരുന്നില്ല. ആദ്യ വേഷം എനിക്ക് ഒട്ടും കംഫർട്ട് ആയിരുന്നില്ല, അത് ഇടാൻ പറ്റത്തില്ല എന്ന് പറഞ്ഞു.


അവസാനം ഞാൻ ടിനു ചേട്ടനോട് പോയി പറഞ്ഞു. പുള്ളി ലിജോ സാറിനോട് പോയി സംസാരിച്ചിട്ട് കാര്യം സെറ്റ് ആക്കി തന്നു. നിര്ബന്ധിതമായി പോയി പറഞ്ഞതാണ്. മൂവി ഇറങ്ങുന്നതിനു മുൻപേ തന്നെ സിനിമയെക്കുറിച്ച് നമ്മൾ പറഞ്ഞിരുന്നല്ലോ, അത് ആളുകൾ പ്രതീക്ഷിക്കുന്ന ഒരു സാധനം ലിജോ സാർ കൊടുത്തിട്ടുണ്ട്ബ്രേക്ക് അപ്പിന്റെ സമയത്താണ് മുടി മുറിച്ചത്. ശരിക്കും സീനിൽ വരുന്നത് ഒറിജിനൽ ഹെയർ ആയിരുന്നില്ല. മുടിയുടെ രഹസ്യം അച്ഛൻ കാച്ചി തരുന്ന എണ്ണയാണ് എന്നും സുചിത്ര കൂട്ടിച്ചേർത്തു.

ALSO READ സ്ത്രീധനം തെറ്റാണോ ? എങ്കിൽ ജീവനാംശവും തെറ്റ് ! വേർപിരിഞ്ഞു പോകുന്ന ഭാര്യക്ക് എന്തിനാണ് കാശു കൊടുക്കുന്നത് – ഇതിലെവിടെ ഇക്വാലിറ്റി ?ചോദ്യവുമായി ഷൈൻ ടോം ചാക്കോ

Leave a Reply

Your email address will not be published.

*