റോബിന്‍ ബസിന്റെ പമ്പയിലേക്കുള്ള സര്‍വീസ് തുടങ്ങിയോ; തെരഞ്ഞ് സോഷ്യല്‍ മീഡിയ.. അടുത്ത ലക്ഷ്യം പമ്പാ സര്‍വീസ് ആണെന്ന് വിവാദ ബസ് റോബിന്റെ നടത്തിപ്പുകാരന്‍ ഗിരീഷ് നേരത്തെ പറഞ്ഞിരുന്നു.

അടുത്ത ലക്ഷ്യം പമ്പാ സര്‍വീസ് ആണെന്ന് വിവാദ ബസ് റോബിന്റെ നടത്തിപ്പുകാരന്‍ ഗിരീഷ് നേരത്തെ പറഞ്ഞിരുന്നു. നേരത്തെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു റോബിന്‍ പമ്പ സര്‍വീസ് തുടങ്ങുമെന്ന് സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ചത്.

ഇത്തവണ ശബരിമല സീസണ്‍ ആരംഭിച്ച് കഴിഞ്ഞു. വലിയ ഭക്തജന തിരക്കാണ് ഇത്തവണ ശബരിമലയില്‍ അനുഭവപ്പെടുന്നത്. കെഎസ്ആര്‍ടിസിക്ക് വലിയ വരുമാനമാണ് ലഭിച്ചത്. ഇതിനിടയില്‍ റോബിന്‍ ബസിന്റെ പമ്പ സര്‍വ്വീസ് എന്തായി എന്ന് തിരക്കുകയാണ് സോഷ്യല്‍ മീഡിയ.

വിമര്‍ശകരാണ് പരിഹാസത്തോടെ ഇക്കാര്യം തിരക്കുന്നത്.അതേസമയം കെഎസ്ആര്‍ടിസിക്ക് മാത്രമാണ് പമ്പ സര്‍വീസ് നടത്താന്‍ അനുവാദമുള്ളത്. ഇതിനെ വെല്ലുവിളിച്ച് പമ്പ സര്‍വീസ് നടത്തുമെന്നായിരുന്നു റോബിന്‍ ഗിരീഷ് പറഞ്ഞത്. ശബരിമല തീര്‍ത്ഥാടകരെ

കെഎസ്ആര്‍ടിസി കൊള്ളയടിക്കുകയാണ്. ആ കൊള്ള ഇല്ലാതാക്കുകയാണ് അടുത്ത നീക്കം. പമ്പയിലേക്ക് റോബിന്‍ ബസ് കയറുന്ന കാഴ്ച വിദൂരമല്ല, അടുത്ത സര്‍വീസ് പമ്പയിലേക്ക് നടത്താനാണ് ലക്ഷ്യമിടുന്നത്’- എന്നായിരുന്നു റോബിന്‍ ഗിരീഷ് പറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*