റബര്‍ ടാപ്പിംഗിന് വരെ പോയിട്ടുണ്ട്, ഭര്‍ത്താവാണ് സ്‌റ്റേജില്‍ നീ കൈയ്യടി വാങ്ങുമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത്.. ശരിക്കും ഞാനൊരു വീട്ടമ്മയാണ്,.. നിമിഷ ബിജോ

in post

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മലയാളികല്‍ക്ക് ഏറെ സുപരിചിതയായ താരം ആണ് നിമിഷ ബിജോ. മോഡലിംഗ് രംഗത്തില്‍ കൂടി ആണ് താരം കൂടുതല്‍ പ്രശസ്തി നേടിയത്. നിരവധി നല്ല ഫോട്ടോഷൂട്ടുകള്‍ ആണ് നിമിഷ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ളത്. പലപ്പോഴും ബോള്‍ഡ് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ ഉള്ള ചിത്രങ്ങള്‍ ആണ് താരം ആരാധകരുമായി പങ്കുവെയ്ക്കാ റുള്ളത്.

നിമിഷയുടെ പല ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദം ആയിട്ടുണ്ട്. ആറന്‍മുള പള്ളിയോടത്തില്‍ ചെരിപ്പിട്ട് കയറി താരം ഫോട്ടോഷൂട്ട് നടത്തിയത് വലിയ വിവാദം ആവുകയും നിമിഷ ബിജോ നിയമ നടപടികള്‍ നേരിടുകയും ചെയ്തിരുന്നു. സിനിമകളിലും സീരിയലുകളിലും സജീവമായി മുന്നേറുന്ന താരം ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.


എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് താരം ഇത്തവണത്തെ പുലിക്കളിക്കും പെണ്‍പുലിയായി എത്തിയിരുന്നു.
അതേസമയം, താന്‍ ഒരു സാധാരണ വീട്ടമ്മയാണെന്നും ഭര്‍ത്താവിന്റെ പിന്തുണയിലാണ് തുടക്കം മുതല്‍ എല്ലാ പരിപാടികള്‍ക്കും ഇറങ്ങുന്നതെന്നും പറയുകയാണ് നിമിഷ. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിമിഷ മനസ്സുതുറന്നത്.

തന്റെ പ്രധാന വരുമാന മാര്‍ഗം സോഷ്യല്‍മീഡിയയാണ്. എന്റെ ഫോട്ടോയോ വീഡിയോ കണ്ട് എന്നെ വിലയിരുത്താതെ ഞാനെന്ന വ്യക്തിയെ മനസിലാക്കാന്‍ ശ്രമിക്കൂയെന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളതെന്ന് നിമിഷ പറയുന്ന. നാല് വര്‍ഷമായി പുലികളി കാണുന്നുണ്ടായിരുന്നു. പിന്നെയാണ്, താന്‍ തനിക്ക് പുലികളിക്ക് ഇറങ്ങിയാല്‍

കൊള്ളാമെന്നുണ്ടെന്ന് ദിയ സനയോട് പറഞ്ഞത്. എല്ലാ വര്‍ഷവും പുലികളിക്ക് ഇറങ്ങുന്നൊരു ചേട്ടന്റെ നമ്പര്‍ അവള്‍ എതനിക്ക് അയച്ച് തന്നിരുന്നു. പുള്ളിയെ വിളിച്ച് സംസാരിച്ചപ്പോള്‍ തൃശ്ശൂരിലേക്ക് ചെല്ലാനാണ് പറഞ്ഞത്. കമ്മിറ്റി അംഗങ്ങളെയെല്ലാം കണ്ട് സംസാരിച്ചിരുന്നു. പെണ്‍പുലിയുണ്ടെന്നുള്ളത് വാര്‍ത്തയായിരുന്നു. ലേഡീസിനെ ഇറക്കാനാവില്ലെന്ന് പറഞ്ഞ്

ചിലര്‍ പ്രശ്നമുണ്ടാക്കിയിരുന്നു. വേറൊരു ടീമിനോട് ചോദിച്ചപ്പോള്‍ ഇറങ്ങിക്കോളാനായിരുന്നു അവര്‍ പറഞ്ഞതെന്നും നിമിഷ പറയുന്നു. താന്‍ ശരിക്കും ഒരു വീട്ടമ്മയാണ്. റബ്ബര്‍ ടാപ്പിംഗിനൊക്കെ പോയിട്ടുണ്ട്. വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി അടങ്ങി ഒതുങ്ങി കഴിഞ്ഞൊരാളായിരുന്നു ഞാന്‍. അവിടെ നിന്നും ഇവിടെ വരെ എത്താന്‍ കാരണം എന്റെ ഭര്‍ത്താവാണ്.

ബിജോ. പത്താം ക്ലാസ് വിദ്യാഭ്യാസമേയുണ്ടായിരുന്നുള്ളൂ എനിക്ക്. ജീവിതത്തിലൊന്നുമല്ലായിരുന്നു ഞാന്‍. ഇന്റര്‍കാസ്റ്റ് മാര്യേജായിരുന്നു ഞങ്ങളുടേത്. പ്രണയ വിവാഹത്തിന്റെ പേരില്‍ കുറേ വിഷയങ്ങളൊക്കെയുണ്ടായിരുന്നു എന്നും താരം കൗമുദിയോട് വെളിപ്പെടുത്തുന്നുണഅട്. പിന്നീട്, നിങ്ങള് കാരണം എനിക്ക് ജീവിതത്തിലൊന്നും ആവാന്‍

പറ്റിയില്ലെന്ന് മുന്‍പൊരിക്കല്‍ ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. അത് പുള്ളിയൊരു വെല്ലുവിളിയായി എടുത്തു. രണ്ട് വര്‍ഷത്തിനകം പത്തുപേര്‍ ഇരിക്കുന്ന സ്റ്റേജില്‍ നിന്നും നീ കൈയ്യടി വാങ്ങിക്കുമെന്ന് പറഞ്ഞെന്നും അങ്ങനെയാണ് എല്ലാം തുടങ്ങിയതെന്നും താരം പറയുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായയ നിമിഷയുടെ ഫോട്ടോഷൂട്ടുകള്‍ എപ്പോഴും വൈറലാകാറുണ്ട്.

താന്‍ മുന്‍പൊരു കുലസ്ത്രീയായിരുന്നു. കുട്ടികളെ ഡാന്‍സ് പഠിപ്പിക്കാനായി പോയിരുന്നു. ആര്‍ടിസ്റ്റായിരുന്നുവെങ്കില്‍ കൂടുതല്‍ പേയ്മെന്റ് കിട്ടിയേനെ എന്ന് അവിടെയുള്ള അധ്യാപിക പറഞ്ഞിരുന്നു. അങ്ങനെയാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ സാറിന്റെ അടുത്ത് ഡാന്‍സ് പഠിക്കാനായി പോയത്. അങ്ങനെയാണ് കുറേ കോണ്ടാക്റ്റ് കിട്ടിയതെന്നും നിമിഷ പറഞ്ഞു.

ALSO READ സ്വാസിക പറഞ്ഞത് കേട്ട് ഞെട്ടി ഷൈൻ ടോം ചാക്കോ.. കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം ഇറക്കിയിരുന്ന ഫാമിലിയാണ് എന്റെ…

ടിക് ടോക് നിര്‍ത്തിയപ്പോഴാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. കച്ച കെട്ടി കുളിക്കുന്നതിന്റെ വീഡിയോ ചെയ്യാന്‍ പറഞ്ഞത് ഭര്‍ത്താവാണ്. വീഡിയോ ഒക്കെ എടുക്കുന്നത് പുള്ളിയാണ്. കാണുന്നവര്‍ പറയുന്നതൊന്നും ഞങ്ങള്‍ മൈന്‍ഡ് ചെയ്തില്ല. ആ വീഡിയോ പോസ്റ്റ് ചെയ്തതോടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് കൂടിയെന്നും താരം പറയുന്നുണ്ട്.

Leave a Reply

Your email address will not be published.

*