
പൈലറ്റ് എന്ന മോഹത്തിന്റെ അടുത്തേയ്ക്ക് എത്തിയിരിക്കുകയാണ് എം കെ ധന്യ. ആദിവാസി വിഭാഗത്തിൽ നിന്നുമുള്ള കേരളത്തിലെ ആദ്യത്തെ പൈലറ്റ് എന്ന സ്വപ്ന നേട്ടത്തിന്റെ അടുത്തേയ്ക്ക് എത്തിയിരിക്കുകയാണ് ധന്യ. തിരുവനതപുരത്തെ ഒരു സ്വകാര്യ
ഏവിയേഷൻ കോളേജിലാണ് ധന്യ ഇപ്പോൾ പഠിക്കുന്നത്. മുൻപോട്ടുള്ള പഠനത്തിനായി പണമില്ലാത്ത വാർത്ത നടൻ സുരേഷ് ഗോപി അറിയുകയും ശേഷം ധന്യക്ക് വേണ്ട എല്ലാ സഹായവും പിന്തുണയും അറിയിക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ
സഹായത്തിലൂടെ ധന്യയുടെ പറക്കാനുള്ള സ്വപ്നത്തിന് വീണ്ടും പ്രചോദനമായികരിക്കുകയാണ്. തന്നെ സഹായിച്ച അദ്ദേഹത്തോട് എങ്ങനെ നന്ദി പറയണം എന്നറിയില്ലെന്നും ഈ സഹായം എന്റെ മനസിൽ എന്നും ഉണ്ടാകുമെന്നും ധന്യ പറയുകയുണ്ടായി.
നഗരസഭ ക്ലീനിങ് ജോലി ചെയ്യുന്ന വാകത്താനം വാലുപറമ്പിൽ മഹേഷിന്റെയും ബിന്ദുവിന്റെയും മകളാണ് ധന്യ. പോളിയിൽ പഠിക്കുന്ന സമയത്ത് മലയാളത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ഉയരെ കാണുകയും ഈ സിനിമയ്ക്ക് ശേഷമാണ്
ധന്യയുടെ മനസ്സിൽ എനിക്കും പറക്കണം എന്നുള്ള മോഹം ഉദിക്കുന്നത്. മകളുടെ ഈ സ്വപ്നത്തിന് കൂടെ നിന്നതും മാതാപിതാക്കൾ താനെയായായിരുന്നു. അങ്ങനെയാണ് ധന്യ തിരുവന്തപുരത്തെ സ്വകാര്യ കോളേജിൽ പഠിക്കാൻ ചേരുന്നത്. ധന്യയുടെ സാമ്പത്തിക സ്ഥിതി മനസിലാക്കിയ കോളേജ് അധികൃതർ ഒരുപാട് സഹായങ്ങളും നൽകിയിരുന്നു.
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി ധന്യയ്ക്ക് ഫീസ് അടക്കാൻ വേണ്ട തുക മകളുടെ ചാരിറ്റി ട്രസ്റ്റിലുടെ നൽകിയത്. സുരേഷ് ഗോപിയുടെ ഈഇടപെടൽ സോഷ്യൽ മീഡിയയിൽ കൈയടി നേടിയിരിക്കുകയാണ്. പാവങ്ങളെ ഇത്രയധികം സഹായിക്കുന്ന വേറെയൊരു മനുഷ്യൻ ഉണ്ടാവില്ല.
Leave a Reply