റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പതിവ്. മഞ്ജുവും സുഹൃത്തായ സിമിയും ചേർന്ന് വിശേഷങ്ങൾ പങ്കുവെക്കുന്നത് യൂട്യൂബ് ചാനലായ ബ്ലാക്കിസ് വഴിയാണ്. രസകരമായ പല കാര്യങ്ങളും തന്റെ ചാനലിലൂടെ ആണ് താരം ഇപ്പോൾ പങ്കുവെക്കാറുള്ളത്.
മഞ്ജു പത്രോസ് ഒരു അഭിമുഖത്തിനിടയിൽ വിവാഹമോചനത്തെക്കുറിച്ചുള്ള തൻ്റെ നിലപാടുകൾ വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മഞ്ജു ചോദിക്കുന്നത് വിവാഹമോചനം എന്ന് കേട്ടാൽ എന്തിനാണ് ഇത്രയധികം ഞെട്ടുന്നത് എന്നാണ്. വിവാഹം എന്നതുപോലെ തന്നെ വിവാഹമോചനവും ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്.
ഭരണഘടന നമുക്ക് തന്ന ഏറ്റവും വലിയ സ്വാതന്ത്ര്യവും ആണ് ഇത് എന്നാണ് മഞ്ഞു പറയുന്നത്. രണ്ടു വ്യക്തികൾ തമ്മിൽ വിവാഹം കഴിക്കുകയും എന്നാൽ അവർ തമ്മിൽ പരസ്പരം ഒത്തു പോകുവാൻ കഴിയുന്നില്ല എന്ന് തോന്നലുകൾ ഉണ്ടായാൽ അവർക്ക് വേർപിരിയാം. അതിൽ യാതൊരു തെറ്റും ആളുകൾ കാണേണ്ട ആവശ്യമില്ല. അതുപോലെതന്നെ വീണ്ടും ഒരു വിവാഹം കഴിക്കുവാൻ താല്പര്യമുണ്ടെങ്കിൽ അവർക്ക് വിവാഹം കഴിക്കുവാനുള്ള സ്വാതന്ത്ര്യവും ഭരണഘടന കൊടുക്കുന്നുണ്ട്.
ഒരിക്കൽ വിവാഹമോചനം നടത്തി എന്ന് കരുതി വീണ്ടും വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ് എന്നും മഞ്ജു ചോദിക്കുന്നുണ്ട്. കൂടാതെ മഞ്ജു പറയുന്നത് ഒരു വീട്ടിൽ പാമ്പും കീരിയും പോലെ ഒന്നിച്ചു കഴിയുന്നതിലും നല്ലതല്ലേ സുഹൃത്തുക്കളായി വേർപിരിഞ്ഞു കഴിയുന്നത് എന്ന്. ഇത്തരത്തിൽ നല്ല സുഹൃത്തുക്കൾ ആയി ജീവിക്കുന്നത് കുട്ടികൾക്കും നല്ലതായിരിക്കും. കൂടാതെ മഞ്ജു ചോദിക്കുന്നത് മഞ്ജുവും സുനിച്ചനും വേർപിരിഞ്ഞാൽ മറ്റുള്ളവർക്ക് എന്താണ് കാര്യം എന്നാണ്.
പിന്നെ പല ആളുകളും പറയുന്നത് ഒരു ഫാമിലി ഷോയിലൂടെ നിങ്ങളെ കണ്ട് ഇഷ്ടപ്പെട്ടതാണെന്ന്.
എന്നാൽ അത് തീർന്നു. മഞ്ജു പറയുന്നത് ഞങ്ങളുടെ ദാമ്പത്യജീവിതം എങ്ങനെ പോകുന്നു എന്നും അതുപോലെതന്നെ ഞങ്ങളുടെ വീട്ടിലോ ബെഡ്റൂമിലോ എന്തൊക്കെയാണ് നടക്കുന്നത് എന്നും പുറത്തുള്ള ആളുകൾക്ക് അറിയേണ്ട ആവശ്യമില്ല എന്നാണ്.

ഞങ്ങളുടെ ലൈഫിൽ സംഭവിക്കുന്നത് നിങ്ങൾക്കറിയേണ്ട കാര്യം എന്താണെന്നും. വെറുതെ അല്ല ഭാര്യ എന്ന ഷോ 2012 ൽ ആയിരുന്നു നടന്നത്. ഓരോ ദിവസവും കടന്നു പോകുന്നത് ഓരോ തരത്തിലാണ്. അതുകൊണ്ടുതന്നെ ഓരോ അനുഭവങ്ങളും ആയിരിക്കും ഓരോ ദിവസങ്ങളിലും നമുക്ക് ഉണ്ടാകുന്നത് അതിൽ നിന്നും പലർക്കും പല പാഠങ്ങളും പഠിക്കുവാൻ സാധിക്കുന്നു എന്നും മഞ്ജു പറഞ്ഞു.