
മലയാളത്തിലെ ഏറ്റവും മികച്ച ചിത്രത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ കൂടി ആയ മോഹൻലാലിനൊപ്പം നായിക വേഷം ചെയ്തു ആദ്യം ചിത്രം തന്നെ വലിയ പ്രേക്ഷക നിരൂപണ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞിട്ടും ആ അവസരം മുന്നോട്ടുള്ള ചിത്രങ്ങളിൽ
കൊണ്ട് പോകാൻ കഴിയാത്ത താരം ആണ് മീര വാസുദേവൻ. മലയാളി അല്ലെങ്കിൽ കൂടിയും മലയാളത്തിൽ തന്മാത്ര എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മീരയുടെ അഭിനയ കാലത്തിന്റെ തുടക്കം. മലയാളത്തിൽ ഉം തമിഴിലും എല്ലാം വേഷങ്ങൾ ചെയ്തു എങ്കിൽ കൂടിയും ഭാഷ അറിയാത്തത് കൊണ്ട്
കൂടെ ഉണ്ടായിരുന്നവർ തന്നെ പലപ്പോഴും ചതിക്കുഴികളിൽ വീഴ്ത്തി എന്നും മോശം സിനിമകളുടെ ഭാഗമായി താൻ മാറിയത് പലപ്പോഴും അങ്ങനെ ആയിരുന്നു എന്നും മീര പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ ടിആർപി റേറ്റിങ് ഉള്ള ഏഷ്യാനെറ്റ് പരമ്പര കുടുംബ
വിളക്കിൽ നായികയാണ് മീര വാസുദേവ്. 2 തവണ വിവാഹിതയായ മീരയ്ക്ക് ആദ്യ ഭർത്താവിൽ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വിശാൽ അഗർവാളായിരുന്നു മീരയുടെ ആദ്യ ഭർത്താവ്. ഈ ബന്ധം താരം വേർപിരിഞ്ഞിരുന്നു.
Leave a Reply