മൗനരാഗത്തിലെ കല്യാണിയാണോ ഇത്!! ഷോർട്സിൽ പൊളി ലുക്കിൽ നടി ഐശ്വര്യ റാംസെ..’ – ഫോട്ടോസ് വൈറൽ

Maunaragam currently airing on Asianet is one of the most loved series by family audience. Mounaragam is one of the series that captivates the audience with the crises, joys, happiness, love, marriage and subsequent events in the life of a mute girl. കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ

ഇപ്പോൾ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന മൗനരാഗം. ഒരു ഊമയായ പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന പ്രതിസന്ധികളും സന്തോഷങ്ങളും സന്തോഷങ്ങളും പ്രണയവും വിവാഹവും തുടർന്നുള്ള സംഭവങ്ങളുമെല്ലാം കൊണ്ട് പ്രേക്ഷകരെ ഏറെ പിടിച്ചിരുത്തിപ്പിക്കുന്ന

പരമ്പരകളിൽ ഒന്ന് കൂടിയാണ് മൗനരാഗം. സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന വൻതാര നിര തന്നെ ഈ പരമ്പരയിൽ അഭിനയിക്കുന്നത്. മറ്റൊരു പ്രതേകത ഈ സീരിയലിലെ പ്രധാന വേഷങ്ങളിൽ പലതും അവതരിപ്പിക്കുന്നത് മലയാളികൾ അല്ല എന്നതുകൂടിയാണ്.

ഇതിൽ കല്യാണി എന്ന ഊമപെൺകുട്ടിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ റാംസെ എന്ന താരമാണ്. ഐശ്വര്യ ഒരു തമിഴ് നാട് സ്വദേശിനിയും വളർന്നത് ദുബൈയിലുമാണ്. ഐശ്വര്യയുടെ ആദ്യ മലയാള സീരിയൽ കൂടിയാണ് മൗനരാഗം. ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു

ഐശ്വര്യ സീരിയലിലേക്ക് വരുന്നത്. കുലൈദൈവം എന്ന സീരിയലിലാണ് ആദ്യമായി ഐശ്വര്യ അഭിനയിച്ചത്. അതിന് ശേഷം കല്യാണവീട്, സുമംഗലി തുടങ്ങിയ തമിഴ് സീരിയലുകളിൽ അഭിനയിച്ച ശേഷമാണ് ഐശ്വര്യ മലയാളത്തിൽ മൗനരാഗത്തിലൂടെ തുടക്കം കുറിച്ചത്.

മൗനരാഗത്തിൽ വന്ന ശേഷം ഐശ്വര്യയ്ക്ക് ഒരുപാട് ആരാധകരെ ലഭിക്കുകയും പ്രേക്ഷകർ ഇരുകൈയും നീട്ടി താരത്തിനെ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാമിൽ സജീവമായ ഐശ്വര്യ ദുബൈയിലെ ജെബേൽ അലി ബീച്ചിൽ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ഷോർട്സിൽ കട്ട പൊളി ലുക്കിലാണ് ഐശ്വര്യ ബീച്ചിൽ തിളങ്ങിയത്.

Be the first to comment

Leave a Reply

Your email address will not be published.


*