കുട്ടിക്കാലത്ത് തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ യാഹൂവില്‍ കണ്ട അനുഭവം തുറന്നു പറഞ്ഞ് നടി ജാന്‍വി കപൂര്‍. കൗമാര പ്രായത്തിലാണ് ഇത്തരത്തിലുള്ള മോശം അനുഭവം താരത്തിനുണ്ടായത്. ഇവ യഥാര്‍ത്ഥ ചിത്രങ്ങളാണെന്ന് വിശ്വസിച്ച് പലരും
തന്നോട് മോശമായി പെരുമാറിയെന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു. അശീല സൈറ്റില്‍ തന്റെ ചിത്രങ്ങള്‍ കണ്ട് തകര്‍ന്നുപോയെന്നാണ് ജാന്‍വി പറഞ്ഞത്. മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതാണെന്ന് ചിലര്‍ വിശ്വസിക്കുന്നതാണ് ഏറ്റവും
വേദനിപ്പിക്കുന്നതെന്നും ജാന്‍വി പറഞ്ഞു. തന്റേയും സഹോദരിയുടേയും ചിത്രങ്ങള്‍ അനുവാദമില്ലാതെ പലരും ഉപയോഗിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ച്ചു. താരപുത്രി എന്ന നിലയില്‍ ഇപ്പോഴത്തെ പാപ്പരാസി കള്‍ച്ചറില്‍ വളര്‍ന്നുവന്നതിനെക്കുറിച്ച്
സംസാരിക്കുകയായിരുന്നു താരം. കൗമാരകാലത്ത് തന്റെ ചിത്രങ്ങള്‍ അത്തരത്തില്‍ കാണുന്നത് വിചിത്രമായ അനുഭവമായിരുന്നു എന്നാണ് ജാന്‍വി പറഞ്ഞത്. എന്റെ സുഹൃത്തുക്കള്‍ എന്നെ മറ്റൊരു രീതിയില്‍ നോക്കി. വാക്‌സ് ചെയ്യാത്തതിന് എന്നെ കളിയാക്കി.
അവര്‍ക്കത് മനസ്സിലായില്ലെന്ന് ഞാന്‍ കരുതുന്നു, അതിനാല്‍ അവര്‍ എന്നെ വെറുക്കാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. എന്തായാലും ഞാന്‍ പ്രശസ്തയായതിനാല്‍ എനിക്ക് ജോലി ചെയ്യേണ്ടതില്ലെന്ന് പലരും കരുതി.

എപ്പോഴാണ് സ്‌കൂള്‍ വിടുന്നത് എന്നും എന്തിനാണ് യാഹൂവില്‍ വന്നതെന്നും എല്ലാവരും എന്നോട് ചോദിച്ചുകൊണ്ടിരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ പലരും മുന്‍വിധിയോടെ കാണുകയുംആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. – ജാന്‍വി പറഞ്ഞു.



