മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു… ജാമ്യത്തില്‍ വിട്ടയച്ച പ്രതി കുറ്റകൃത്യം തുടരുന്നുവെന്ന് നടി പ്രവീണ

in post

തമിഴ് സീരിയലുകൾക്കും സിനിമകൾക്കും പുറമെ മലയാളം ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും പ്രധാനമായും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് പ്രവീണ . ദേവീ മാഹാത്മ്യം എന്ന ജനപ്രിയ പരമ്പരയിലെ ദേവിയുടെ വേഷം അവതരിപ്പിച്ചതിലൂടെയാണ് താരം അറിയപ്പെടുന്നത്. മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ താരം ചെയ്തത് കൊണ്ട് തന്നെ മലയാളികൾക്കിടയിൽ താരത്തിന് ഏറെ പ്രീതിയുണ്ട്.

ഇപ്പോൾ താരത്തെക്കുറിച്ചുള്ള ഒരു വാർത്തയാണ് വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി സൈബര്‍ ഇടത്തില്‍ വേട്ടയാടപ്പെടുകയാണെന്ന വെളിപ്പെടുത്തലുമായാണ് താരം ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു എന്നും ഇയാള്‍ ഇപ്പോഴും കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെന്നും ആണ് താരം പറയുന്നത്.

തന്റെ മകളുടേത് അടക്കമുള്ള ഫോട്ടോകള്‍ അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്നും താരം പറയുന്നു. എന്റെയും എന്റെ വീട്ടുകാരുടെയും മോര്‍‌ഫ് ചെയ്ത ഫോട്ടോകള്‍, എന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയില്‍ എന്ന് തന്നെ പറയാം, വസ്ത്രമില്ലാതെ നില്‍ക്കുന്നവരുടെ ഫോട്ടോയും എടുത്ത് അതില്‍ എന്റെ ഫോട്ടോസ് വച്ച്‌ പ്രചരിപ്പിക്കുകയാണ്. അവനത് കണ്ട് ആസ്വദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ് എന്നാണ് താരം പറഞ്ഞത്.


തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഡല്‍ഹിയില്‍ സ്ഥിര താമസമായ ഇയാളെ ഒരു തവണ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിന് ശേഷവും പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ഇയാള്‍ ഇതുതന്നെ ആവര്‍ത്തിക്കുകയാണെന്നും തന്റെ ചിത്രം മാത്രമല്ല മകളുടെ ഫോട്ടോകളും ഇത്തരത്തില്‍ ഇയാള്‍ ദുരുപയോഗം ചെയ്തുവെന്ന് താരം വ്യക്തമാക്കുന്നു.

മോളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ കയറി ഫോട്ടോസ് എടുക്കും, അവളുടെ ഫ്രണ്ട്സിനെയും പഠിപ്പിക്കുന്ന അധ്യാപകരെയും ടാഗ് ചെയ്യും. അധ്യാപകരെ വച്ച്‌ മോശമായ രീതിയില്‍ കുറിപ്പെഴുതുന്നുമെന്നും താരം പറയുന്നുണ്ട്. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കാഠിന്യം കൂടൂമെന്നിരിക്കെ തനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ലെന്നും താരം ചോദിക്കുന്നുണ്ട്.

സൈബര്‍ സെല്ലില്‍ ഞാൻ ഒരുപാട് തവണ കയറി ഇറങ്ങി എന്നും ആറ് വര്‍ഷത്തോളമായി ഇങ്ങനെ. ഈ കുറ്റകൃത്യം ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുയാണെന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ALSO READ ആരോടൊക്കയോ ഭക്തി കാണിക്കുന്നതിന് വേണ്ടി പണം വാങ്ങിയുമാണ് സുജിത്ത് ഭക്തൻ വീഡിയോ എടുത്തത്.. റോഡിന്റെ ശോചനീയാവസ്ഥ തുറന്നു കാട്ടിയ സുജിത്ത് ഭക്തനെതിരെ എംഎൽഎ മുഹമ്മദ് മുഹസിൻ, സൈബർ ഇടത്തിലും സഖാക്കളുടെ ആക്രമണം

Leave a Reply

Your email address will not be published.

*