
തഞ്ചാവൂരിൽ ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. വിസിത്ര രാജപുരം സ്വദേശിനി കോകില (33) ആണ് മരിച്ചത്. കുംഭകോണം പാപനാശത്ത് മൊബൈൽ ഫോൺ സർവ്വീസ് ചെയ്യുന്ന കടയിലെ ജീവനക്കാരിയാണ് കോകില.
ചാർജ് ചെയ്തുകൊണ്ട് ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല. സംഭവത്തിൽ പോലീസ്
കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Leave a Reply