മൊഞ്ച് കൂടുവാണോ?? സ്റ്റൈലിഷ് ലുക്കിൽ സ്നേഹയുടെ പുത്തൻ ഫോട്ടോസ്.. തിരിച്ചു വരവ് പ്രതീക്ഷിച്ച് ആരാധകർ

തമിഴ് , തെലുങ്ക് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സുഹാസിനി രാജാറാം നായിഡു. പക്ഷേ താരത്തിന്റെ സ്റ്റേജ് നാമം സ്നേഹ എന്നാണ്. ആ പേരിലാണ് താരം അറിയപ്പെടുന്നത്. 2000 ൽ പുറത്തിറങ്ങിയ അനിൽ-ബാബു സംവിധാനം ചെയ്ത ‘ഇങ്ങനെ ഒരു നിലപക്ഷി’ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. 2001-ൽ പ്രിയമൈന നീകു എന്ന ചിത്രത്തിലൂടെയാണ്

തെലുങ്കിൽ അഭിനയം ആരംഭിക്കുന്നത്. രാധാ ഗോപാലം, ശ്രീരാമദാസ് എന്നീ സിനിമകളിൽ തരത്തിന്റെ വേഷങ്ങൾ ശ്രദ്ധേയമാണ്. മലയാളം സിനിമകളിലും ഏതാനും കന്നഡ ഭാഷാ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടി, മോഡൽ എന്നീ നിലകളിൽ 2000മുതൽ താരം സജീവമാണ്. മലയാളത്തിൽ ഒരു പിടി മികച്ച സിനിമകൾ താരത്തിന് ചെയ്യാൻ സാധിച്ചു. മുൻ നിര നായക നടൻമാരുടെ കൂടെ അഭിനയിക്കുകയും

നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തു. അഭിനയ മേഖലയിൽ ഇതിനോടകം തന്നെ ഒരുപാട് അവാർഡുകൾ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. 2002ലെ ഉന്നൈ നിനൈത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് – മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് തരാം നേടി. വിരുമ്പുഗിരേൻ , ആനന്ദം , പുന്നഗൈ ദേശം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2001-ൽ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും

താരം നേടിയിട്ടുണ്ട്. ഒരുപാട് പരസ്യചിത്രങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നുണ്ട്. ശരവണ സ്‌റ്റോഴ്‌സ് , ഹോർലിക്‌സ് , റൂബിനി ഓയിൽ , ആശിർവാദ് , ഇദയം ഡോട്ട്‌സ് , ജോസ് ആലുക്കാസ് , പവർ ഷാംപൂസ് , ശ്രീ ദേവി ടെക്‌സ്റ്റൈൽസ് , പ്രീതി മിക്സി , ജിആർബി ഉദയം നെയ്യ് , പാപ്പിലോൺ , വെങ്കോബ്സ് ക്രീം , വെങ്കോബ്സ് ക്രീം , വെങ്കോബ് ചിക്കൻ ക്രീം തുടങ്ങിയവ അവയിൽ ചിലതാണ്.

വിവാഹത്തിനു ശേഷം ഭർത്താവ് പ്രസന്നക്കൊപ്പം ഒരുപാട് ഇന്റർനാഷണൽ പരസ്യങ്ങളിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇരുവരും ഒരുമിച്ചുള്ള പരസ്യങ്ങൾ എല്ലാം വളരെ പെട്ടെന്ന് വയർ ആവുകയും ചെയ്യാറുണ്ട്. ചെന്നൈ ഇന്റർനാഷണൽ ഫാഷൻ വീക്ക് , സിഡ്നി സ്ലാഡൻ ഫാഷൻ വീക്ക് , ചെന്നൈ , മുംബൈ എന്നിവിടങ്ങളിൽ നടന്ന മറ്റ് ഷോകൾ തുടങ്ങി നിരവധി ഫാഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.


താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നേരം ആരാധകരുമായി പങ്കുവെക്കുന്ന കൂട്ടത്തിലാണ്. സമൂഹമാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള പുത്തൻ ഫോട്ടോകളാണ്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങളോടു കൂടി വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*