മേക്കപ്പ് മാൻ ഒരു സാധനം കൊണ്ടു തന്നു; അതെവിടെയാണ് വെക്കേണ്ടത് എന്ന് പോലും അറിയില്ലായിരുന്നു.. ഹണി റോസ് പറഞ്ഞത് കേട്ടോ

in post

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ്

വെള്ളിത്തിരയിൽ ചുവട് വെച്ചത്. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്. എബ്രിഡ് ഷൈൻ നിർമ്മിക്കുന്ന റേച്ചൽ എന്ന സിനിമയാണ്

ഹണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹണി റോസ് നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ റിമി ടോമി അവതാരകയായെത്തിയ ഷോയിൽ സംസാരിക്കവെയാണ് ഹണി മനസ് തുറന്നത്. ഇത്രയും നല്ല മുഖ സൗന്ദര്യം ലഭിച്ചതിന് പിന്നിൽ

പ്ലാസ്റ്റിക് സർജറിയാണോ എന്നായിരുന്നു റിമി ടോമിയുടെ ചോദ്യം. ഇല്ലെന്ന് വ്യക്തമാക്കിയ ഹണി റോസ് മേക്കപ്പിനെക്കുറിച്ച് പോലും തനിക്ക് കാര്യമായി അറിവില്ലായിരുന്നെന്നും വ്യക്തമാക്കി. എന്റെ ചില ഫോട്ടോകൾ കാണുമ്പോൾ ദൈവമേ ഇത് ഞാനാണോ എന്ന് ചിന്തിക്കും. സിനിമയിലേക്ക്

വരുന്ന സമയത്ത് മേക്ക് അപ്പ് എന്താണെന്നാെന്നും അറിയില്ല. ഒരു മേക്കപ്പ് മാൻ എന്റെ കൈയിൽ ഒരു സാധനം കൊണ്ടു തന്നു. അപ്ലെെ ചെയ്തോളൂ എന്ന് പറഞ്ഞ് തന്നതാണ്. ഷെയ്പ്പ് കണ്ടിട്ട് ഒന്നും പിടികിട്ടുന്നില്ല. ദൈവമേ ഇതെവിടെ വെക്കാനാണ് എന്ന് ചിന്തിച്ചു. യഥാർത്ഥത്തിൽ അത് ഐ ലാഷസ് കറക്ട് ചെയ്യാനുള്ളതായിരുന്നു.

മൂക്കിൽ വെക്കാനാണെന്ന് കരുതി മൂക്കിന് വെച്ചു. അവർ സെറ്റിൽ ചിരിയായിരുന്നു. അത്രയും പൊട്ടിയായിരുന്നു താനെന്നും അവിടെ നിന്നും ഇത്രയും ഉയരത്തിൽ എത്താൻ കഴിഞ്ഞത് ദൈവാനു​ഗ്രഹമായി കാണുന്നെന്നുമാണ് ഹണി റോസ് പറഞ്ഞത്.

ALSO READ “ആ സിനിമ ചെയ്യുമ്പോൾ ഞാൻ ഗർഭിണിയായിരുന്നു” ; തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി ആനന്ദി

Leave a Reply

Your email address will not be published.

*