മുല്ലപ്പെരിയാർ വിഷയം ഏറ്റെടുത്ത് റോബിൻ രാധാകൃഷ്ണൻ.. മന്ത്രിയുടെ മുഖത്ത് നോക്കി അങ്ങനെ പറയാൻ ധൈര്യം കാണിച്ച ഏക വ്യക്തി എന്ന് റോബിൻ ആർമി..

in post

ലോകത്തിലെ ഏറ്റവും അപകടകരമായ ഡാമുകളുടെ ലിസ്റ്റിൽ മുല്ലപെരിയാർ ഡാമിനെയും ഉൾപ്പെടുത്തി കൊണ്ടുള്ള ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ട് കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. ഈ റിപ്പോർട്ടിനെ കുറിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുകയാണ് ബിഗ് ബോസിലൂടെ തരംഗമായ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.

ഒരു പൊതുവേദിയിൽ വച്ചാണ് റോബിൻ ഈ കാര്യം പറഞ്ഞത്. റോബിന്റെ പ്രതിശ്രുത വധുവായ ആരതി പൊടിക്ക് ബിസിനസ് കേരള മാ​ഗസിന്റെ യുവ സംരംഭയ്ക്കുള്ള അവാർഡ് ലഭിച്ചിരുന്നത്. ഈ അവാർഡ് വാങ്ങാൻ ആരതി പൊടിക്ക് ഒപ്പം എത്തിയതായിരുന്നു റോബിൻ. വേദിയിൽ ആരതിക്ക് ഒപ്പം റോബിനെയും സംഘാടകർ ക്ഷണിച്ചിരുന്നു.

അവാർഡ് ആരതി ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച ശേഷമാണ് റോബിൻ ഇപി ജയരാജനോട് മുല്ലപെരിയാർ വിഷയത്തെ പറ്റി സംസാരിച്ചത്. “എനിക്ക് ഇപി ജയരാജൻ സാറിനോട് ഒരു അപേക്ഷയുണ്ട്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം മുല്ലപ്പെരിയാറിലെ ഡാം കുറച്ച് റിസ്ക് ഏരിയയിൽ ആണെന്ന് പറയുന്നുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഇത് ബന്ധിക്കുമെന്ന് കേട്ടു.

ഞാൻ തിരുവനന്തപുരത്ത് കാരനാണെങ്കിലും എറണാകുളത്താണ് താമസിക്കുന്നത്. ഈ ഒരു കാര്യത്തിൽ ചെറിയ ഒരു ടെൻഷനുണ്ട്. ഒരു ഡോക്ടർ എന്ന രീതിയിൽ ഞങ്ങൾ പറയാറുണ്ട്, ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണെന്ന്. ഒരു പ്രശ്നമുണ്ടായി പരിഹരിക്കുന്നതിനേക്കാളും നല്ലത്, അതിന് എന്തെങ്കിലും നടപടിയെടുത്താൽ നമ്മുക്ക് എല്ലാവർക്കും സ്വസ്ഥമായി

ഉറങ്ങാൻ കഴിയുമായിരുന്നു..”, റോബിൻ പറഞ്ഞു. റോബിന് അതെ വേദിയിൽ വച്ചുതന്നെ ഇപി ജയരാജനും മറുപടി കൊടുത്തു. “ഒരു ടെൻഷനും വേണ്ട! കേരളം സുരക്ഷിതമാണ്. ഇടതുപക്ഷ സർക്കാർ ഇവിടെയുണ്ട്. പൂർണമായും നിങ്ങൾക്ക് വിശ്വസിക്കാം.. ഒരു കുഴപ്പവും കേരളത്തിലുണ്ടാവില്ല. ഐശ്വര്യമായിരിക്കൂ..”, ഇപി ജയരാജൻ മറുപടി നൽകി.

ALSO READ എന്തൊരു ഭംഗിയെന്ന് ആരാധകർ.. സാരിയിൽ ആരാധകരെ മയക്കി ‘ശ്വേതാ മേനോൻ

Leave a Reply

Your email address will not be published.

*