ദിലീപിന്റെയും തമന്നയും ഏറ്റവും പുതിയ ചിത്രമാണ് ബാന്ദ്ര.നവംബർ 10 ചിത്രം തിയേറ്ററുകളിലേക്ക് എത്തും. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.. ചിത്രത്തില്‍ ദിലീപും തമന്നയും
ഡാന്‍സ് ചെയ്യുന്ന രംഗങ്ങളും ട്രെയ്ലറിലൂടെ പുറത്ത് വന്നിരുന്നു. എന്നാല്‍ തമന്നയോടൊപ്പം ഡാന്‍സ് ചെയ്യാന്‍ പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ മകള്‍ മീനാക്ഷി നിരുത്സാഹപ്പെടുത്തിയെന്നാണ് ഓഡിയോ ലോഞ്ചിനിടെ ദിലീപ് പറഞ്ഞത്.അതെ സമയം ഒരു ഘട്ടത്തില്‍ തമന്ന ഇല്ലെങ്കില്‍ ഈ ചിത്രം
ചെയ്യേണ്ട എന്ന സ്ഥിതിയിലേക്ക് വരെ എത്തി. തമന്നയെ പോയി കണ്ട കാര്യം പറഞ്ഞപ്പോള്‍ അരുണ്‍ നുണ പറയുകയാണെന്ന് കരുതി. എന്നാൽ അവൻ ഉടനെ ഫോട്ടോ അയച്ചു തന്നു. അപ്പോഴും എനിക്ക് വിശ്വസിക്കാൻ തോന്നിയില്ല. സത്യത്തില്‍ തമന്നാജി സിനിമയുടെ പൂജക്ക് വന്നപ്പോഴാണ്
എനിക്ക് വിശ്വസിക്കാന്‍ സാധിച്ചത്. താരത്തിന്റെ വാക്കുകൾ ഇതാണ്,ഈ സിനിമയ്ക്കായി കുറേയധികം ലൊക്കേഷനുകളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലാണ് റൗ റൗ റൗ എന്ന പാട്ട് ഷൂട്ട് ചെയ്തത്. ഏഴുവർഷത്തിന് ശേഷമാണ് ഒരു സിനിമയില്‍ നായികയോടൊപ്പം ജോലി ചെയ്യുന്നത്.
ആദ്യ ദിവസം മുതല്‍ തന്നെ വളരെക്കാലമായി പരിചയമുള്ളവരെപ്പോലെയായിരുന്നു തമന്ന പെരുമാറിയിരുന്നത്.ഡാന്‍സ് ഷൂട്ട് ചെയ്യാന്‍ പോകുന്ന അന്ന് രാവിലെ മീനാക്ഷി വിളിച്ചപ്പോള്‍ ഇന്ന് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ചോദിച്ചിരുന്നു. തമന്നയോടൊപ്പമുള്ള ഡാന്‍സിന്റെ
ഷൂട്ടിങ് ആണെന്ന് പറഞ്ഞപ്പോള്‍ അവള്‍ നിരുത്സാഹപ്പെടുത്തി. തമന്നയൊക്കെ വലിയ നർത്തകിയാണ്, അവർക്കൊപ്പം നൃത്തം ചെയ്ത് തന്നെ നാണം കെടുത്തരുതെന്നായിരുന്നു അവള്‍ പറഞ്ഞതെന്നും ദിലീപ് വ്യക്തമാക്കുന്നു. ”അച്ഛൻ ആ പരിസരത്തൊന്നും പോകണ്ട കേട്ടോ.
ദൂരെ മാറിയൊക്കെ നിന്ന് ഇങ്ങനെ എത്തിനോക്കുന്നത് വല്ലതും ചെയ്തോ, അല്ലെങ്കിൽ ലിറിക്സ് ഒക്കെ പറഞ്ഞു നടക്കുക. അല്ലാതെ തമന്നാജിയുടെ അടുത്തോന്നും പോകരുത് ട്ടോ, ഡാൻസ് ചെയ്ത് എന്നെ നാണം കെടുത്തല്ലേ. ഞാൻ ഇവിടെ ജീവിച്ചോട്ടെ അച്ഛാ.. എന്നായിരുന്നു അവള്‍ പറഞ്ഞത്”
മീനാക്ഷയുടെ വാക്കുകള്‍ എന്നെ വല്ലാതെ തളർത്തി. ഞാന്‍ വേഗം തമന്നാജിയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. “അന്തമാതിരി സൊല്ലാതിങ്ക സാർ, എനക്ക് ഡാൻസ് ഒന്നും തെരിയാത്” എന്നായിരുന്നു അപ്പോള്‍ അവർ പറഞ്ഞത്. ആ വാക്കുകള്‍ എനിക്ക് വലിയ ഊർജ്ജം തന്നു. ഡാന്‍സ് പഠിക്കാതെ തന്നെ ഇങ്ങനെ ഡാന്‍സ് ചെയ്യുന്ന ഒരാള്‍ ഡാന്‍സ് പഠിച്ചിരുന്നെങ്കിലോയെന്നാണ് അപ്പോള്‍ ഞാന്‍ ചിന്തിച്ചതെന്നു പറയുന്നത്.
Leave a Reply