പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായികയും നടിയുമായ അഭിരാമി സുരേഷിന് പരിക്ക്. പൊട്ടിത്തെറിക്കിടെ മിക്സിയുടെ ബ്ലേഡ് കയ്യിൽത്തട്ടിയാണ് അഭിരാമിക്ക് പരിക്കേറ്റത്. കയ്യിലെ അഞ്ചുവിരലുകളിലും പരിക്കേറ്റ ഗായിക ചികിത്സയിൽക്കഴിയുകയാണ്.
ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തനിക്ക് പരിക്കേറ്റ വിവരം അഭിരാമി സുരേഷ് അറിയിച്ചത്. ചെറിയ ഇടവേളയ്ക്കുശേഷം വീഡിയോകൾ ചെയ്ത് സോഷ്യൽ മീഡിയയിൽ സജീവമാകാനൊരുങ്ങവേയാണ് അപകടമുണ്ടായതെന്ന് അഭിരാമി പറഞ്ഞു.
അപ്രതീക്ഷിതമായാണ് ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അവർ പറഞ്ഞു. മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു. ശരിക്കുപറഞ്ഞാൽ ഒരു ബോധവും ഉണ്ടായിരുന്നില്ല.
ഛർദ്ദിക്കാൻ വരുന്നപോലെയും തലകറങ്ങുന്നതുപോലെയും തോന്നി. നല്ല ആഴത്തിലുള്ള മുറിവാണ് പറ്റിയത്. അഭിരാമി പറഞ്ഞു. ഈ അപകടമൊന്നും തന്നെ പാചകത്തിൽ നിന്നും പിന്തിരിപ്പിക്കില്ല. കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം വീണ്ടും മടങ്ങി വരും. ആരും പേടിക്കേണ്ടെന്നും വലിയ പ്രശ്നങ്ങളില്ലെന്നും അഭിരാമി കൂട്ടിച്ചേർത്തു.
Leave a Reply