മസിലുരുട്ടി ഗുണ്ടലൂക്കിൽ നടക്കുന്നവരെ തീരെ വേണ്ട, ഇരുണ്ട ചര്‍മ്മം ആയിരിക്കണം,വരനെ കുറിച്ച് സായ് പല്ലവി.. ഈ സവിശേഷത ഉള്ളവർ വേഗം ട്രൈ ചെ😜😜😜

ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ‘പ്രേമം’ എന്ന ചിത്രത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള

നായികമാരിൽ ഒരാൾ ആണ് സായ് പല്ലവി. ഇപ്പോള്‍ ഭാവിയിലെ തന്റെ ഭര്‍ത്താവിന് വേണ്ട ഗുണങ്ങളെ പറ്റി നടി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ‘എനിക്ക് ഇരുണ്ട ചര്‍മ്മമുള്ള പുരുഷന്മാരെയാണ് ഇഷ്ടം. സെന്‍സിറ്റീവ് സ്വഭാവം ഉള്ളവരെയാണ് തനിക്കേറ്റവും ഇഷ്ടം. പിന്നെ എനിക്ക് പാചകം ചെയ്യാനറിയില്ല,

അതുകൊണ്ട് പാചകം ചെയ്യാനറിയുന്ന ഒരു ആണ്‍കുട്ടിയെ കിട്ടിയാല്‍ വളരെ സന്തോഷമുണ്ടാവുമെന്നും നടി പറയുന്നു.’ ‘ആണ്‍കുട്ടികള്‍ എങ്ങനെ ആയിരിക്കണമെന്ന് പ്രത്യേകിച്ചൊരു നിയമവുമില്ല. എന്നാല്‍ ഹൃദയത്തില്‍ വളരെ മൃദുലമായ ആണ്‍കുട്ടികളെ ഞാന്‍ സ്‌നേഹിക്കുന്നു. അവര്‍ അവരുടെ ഹൃദയത്തില്‍ നിന്ന്

എന്തെങ്കിലും പറഞ്ഞാല്‍, അത് കേള്‍ക്കാനും എനിക്ക് ഇഷ്ടമാണ്. സെന്‍സിറ്റീവ് വിഷയങ്ങളില്‍ ആണ്‍കുട്ടികള്‍ കരയുന്നവരാണെങ്കില്‍ അത്തരക്കാരെയാണ് എനിക്ക് ഇഷ്ടം. തന്നെ പ്രൊപ്പോസ് ചെയ്യാനായി ചുവന്ന റോസപ്പൂക്കളുടെയോ സ്വര്‍ണ മോതിരങ്ങളുടെയോ ആവശ്യമില്ല. നല്ലൊരു ഹൃദയം മതിയെന്നും നടി

വ്യക്തമാക്കി. അതേ സമയം ഞാനുമായി മാച്ചിങ് ആയിട്ടുള്ളവരെ തീരെ ഇഷ്ടമല്ല. പെണ്‍കുട്ടികളെ വേദനിപ്പിക്കരുത് എന്ന ലക്ഷ്യത്തോടെ പെരുമാറുന്ന ആണ്‍കുട്ടികളുടെ മനോഭാവവും എനിക്കേറ്റവും സന്തോഷം നല്‍കുന്ന സ്വഭാവമാണെന്നും നടി കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ തനിക്ക് ആണുങ്ങളില്‍ ഇഷ്ടമില്ലാത്ത

സ്വഭാവമെന്താണെന്നും മുന്‍പൊരു ചര്‍ച്ചയില്‍ സായി സൂചിപ്പിച്ചിരുന്നു. പെണ്‍കുട്ടികളെ വളയ്ക്കാനും അവരുടെ പുറകേ നടക്കാനും വേണ്ടി മസിലുരുട്ടി നടക്കുന്നവരെ തീരെ ഇഷ്ടമില്ല. ആണ്‍കുട്ടികള്‍ എപ്പോഴും ഫിറ്റ് ആയി ഇരുന്നാല്‍ മതി. അവര്‍ ബോഡി നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്നാണ് സായി പല്ലവി പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*