മലയാളികളുടെ പ്രിയപ്പെട്ട താരം 50 വയസ്സ് കഴിഞ്ഞിട്ടും തനിച്ചാണ് ജീവിതം നയിക്കുന്നത്; താൻ എന്തുകൊണ്ടാണ് വിവാഹം ചെയ്യാത്തതെന്ന് നടി സിത്താര!

in post

സിനിമയിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഒക്കെ അറിയപ്പെടുന്ന നടിയാണ് സിത്താര. സിത്താര മലയാള സിനിമയായ കാവേരി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കാലുറപ്പിച്ചത്.
മഴവിൽക്കാവടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ സിത്താരക്ക് സാധിച്ചിട്ടുണ്ട്. സിതാര നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിത്താരയ്ക്ക് മുൻനിര നായികയായി ഏറെനാൾ തുടരാൻ ചില കാരണങ്ങൾ കൊണ്ട് സാധിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ കുറച്ചുനാൾ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സിത്താര സിനിമയിൽ അഭിനയിക്കുന്നതോടൊപ്പം തന്നെ സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. 50 വയസ് കഴിഞ്ഞ സിത്താര ഇപ്പോഴും വിവാഹിതയല്ല. എന്തുകൊണ്ടാണ് താരം വിവാഹം കഴിക്കാത്തത് എന്ന ചോദ്യം എപ്പോഴും സിത്താരയെ തേടിയെത്താറുണ്ട്. അതിനുള്ള കാരണം നടി മുൻപ് തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്തുകൊണ്ടാണ് താൻ വിവാഹം കഴിക്കാത്തത് എന്ന് നടി പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

നടി പറയുന്നത് തൻ്റെ ജീവിതത്തിൽ ഏറ്റവും വലിയൊരു സ്ഥാനം നൽകിയിരുന്നത് അച്ഛനായിരുന്നു എന്നാണ്. എന്നാൽ അച്ഛൻ്റെ അപ്രതീക്ഷിതമായ മരണം തന്നെ വളരെയേറെ തളർത്തിയിരുന്നു എന്നും താരം പറഞ്ഞു. അച്ഛൻ്റെ മരണത്തിനു ശേഷമായിരുന്നു തനിക്ക് വിവാഹത്തോടുള്ള താൽപര്യം ഇല്ലാതായതെന്നും. അതിനുശേഷം ആണ് തനിച്ച് ജീവിക്കാൻ തീരുമാനമെടുത്തത് എന്നും നടി പറഞ്ഞു. പിന്നീട് തനിച്ചുള്ള ജീവിതവുമായി പൊരുത്തപ്പെട്ടു എന്നും പറയുകയുണ്ടായി.

തനിക്ക് പ്രണയമുണ്ടായിട്ടുണ്ടെന്നും എന്നാൽ ആ ഒരു പ്രണയകാരണം കൊണ്ടല്ല താൻ വിവാഹം കഴിക്കാത്തത് എന്നും താരം തുറന്നു പറഞ്ഞിരുന്നു. സിത്താരയുടെ മാതാപിതാക്കൾ ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥരായിരുന്നു. സിത്താരയ്ക്ക് തൻ്റെ അച്ഛനായ പരമേശ്വരൻ നായരുമായി കൂടുതൽ അടുപ്പം ഉള്ളതിനാൽ മാതാപിതാക്കളെ ഉപേക്ഷിച്ചുകൊണ്ട് അവരിൽനിന്ന് അകന്ന് താമസിക്കാൻ ആഗ്രഹമില്ലാത്തതുത് കൊണ്ടായിരുന്നു ആദ്യകാലത്ത് വിവാഹം ചെയ്യാതിരുന്നത്.

പിന്നീട് അച്ഛൻ്റെ മരണത്തിന് ശേഷം ആ ഒരു തീരുമാനം മാറ്റാതിരുന്നു. വിവാഹം കഴിക്കാത്തത് കൊണ്ട് തന്നെ തനിക്ക് സന്തോഷക്കുറവ് ഒന്നുമില്ല എന്നും പറഞ്ഞു. വിക്രമൻ സംവിധാനം ചെയ്ത പുതുവസന്തം എന്ന തമിഴ് സിനിമയാണ് മുൻനിര നായികമാരിൽ ഒരാളായി സിത്താരയെ ഉയർത്തിയത്. സിത്താര പറഞ്ഞത് ഒരുപാട് വിവാഹ ആലോചനകൾ തനിക്കുവേണ്ടി വന്നെങ്കിലും അതൊന്നും സ്വീകരിക്കാൻ താൻ തയ്യാറായിരുന്നില്ല എന്നുമാണ്.

സിത്താരക്ക് ഷൂട്ടിംഗ് കഴിഞ്ഞുള്ള സമയങ്ങളിൽ തൻ്റെ മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കുന്നതാണ് ഏറ്റവും ഇഷ്ടം എന്നും പറഞ്ഞു. സിത്താര തമിഴ് സിനിമ ഇൻഡസ്ട്രിയിലേക്ക് എത്തിച്ചേരുന്നത് ഗിന്നസ് റെക്കോർഡ് ജേതാവായ ഐസക് സംവിധാനം ചെയ്ത നാഗേഷ് തിരയരംഗം എന്ന സിനിമയിലൂടെയാണ്.

ALSO READ “തട്ടത്തിൻ മറയത്ത്” ലെ ആയ്ഷയുടെ ന്യൂ ലുക്ക് കണ്ട് ഞെട്ടി ആരാധകർ… ഗ്ലാമർ ലുക്കിൽ ഇഷാ തൽവാർ…

Leave a Reply

Your email address will not be published.

*