നിലവിൽ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമ ലോകത്തെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് പാർവതി തിരുവോത്ത്. അഭിനയ മികവു കൊണ്ട് ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ
അഭിനയിച്ച് കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു. താരം അഭിനയിച്ച ഓരോ കഥാപാത്രങ്ങളും താരത്തിന് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന ഒരു ചിന്ത ഓരോ കാഴ്ചക്കാരനും താരം നൽകുന്നുണ്ട്. അതുതന്നെയാണ് താരത്തിന്റെ അഭിനയ മികവ്. താരം ചെയ്തു വെച്ച കഥാപാത്രങ്ങളെ ഒന്നും മറ്റൊരാളായി സങ്കൽപ്പിക്കാൻ പോലും പ്രേക്ഷകർക്ക് സാധിക്കാറില്ല.
അത്രത്തോളം മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിട്ടുള്ളത്. താരം ഒരു അറിയപ്പെടുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം പങ്കെടുച്ചിട്ടുണ്ട്. അവകൾ ആരാധകരുടെ താല്പര്യർത്തം
സമൂഹ മാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് വൈറൽ ആകുന്നത്. സിനിമ മേഖലയിൽ സൂപ്പർസ്റ്റാർ എന്ന അഭിസംബോധനയോട് യോജിപ്പില്ല എന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാർ ആയി കണക്കാക്കുന്നത് എന്നും
ആണ് താരം ചോദിക്കുന്നത്. അങ്ങനെ ഒന്നിന്റെ ആവശ്യമില്ല എന്നും അഭിനയത്തിന്റെ കാര്യത്തിലാണോ ഇൻഫ്ലുവൻസിന്റെ കാര്യത്തിലാണോ ഇങ്ങനെ ഒരു കാറ്റഗറി ഉണ്ടായത് എന്നുമാണ് താരം ചോദിക്കുന്നത്. അതിനേക്കാൾ അപ്പുറം സൂപ്പർ ആക്ടർ എന്ന് പറയുന്നതിനോട് യോജിക്കാം എന്നും അത് അഭിനയ മേഖലയിലെ മികവുകൾ കണക്കാക്കി കൊണ്ടായിരിക്കും എന്നും താരം പറയുന്നുണ്ട്.
അപ്പോൾ അവതാരകൻ എന്നാൽ മലയാളത്തിലെ മൂന്ന് സൂപ്പർ ആക്ടർസിനെ പറയൂ എന്ന് പറയുമ്പോൾ താരം പറയുന്നത് ഫഹദ് ആസിഫ് അലി റിമ കല്ലിങ്കൽ എന്നിവരെയാണ്. ഇവർ മൂന്നു പേരുമാണ് മലയാളത്തിലെ സൂപ്പർ ആക്ടേഴ്സ് എന്നാണ് താരം പറയുന്നത്. താരത്തിന്റെ അഭിപ്രായം രേഖപ്പെടുത്തിയ അഭിമുഖത്തിന്റെ ഭാഗപ്പെട്ടതാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായത്.
Leave a Reply