
മലപ്പുറം തിരൂരിൽ ഓർഡർ ചെയ്ത ബിരിയാണിയിൽ കോഴി തല എന്ന പരാതിയുമായി കൊണ്ട് അദ്ധ്യാപിക.തിരൂർ എഴുർ പി സി പടിയിലെ കളരിക്കൽ പ്രതിഭക്കാണ് ബിരിയാണിയിൽ നിന്നും കോഴി തല ലഭിച്ചത്.മുത്തൂരിലെ പൊറോട്ട
സ്റ്റാളിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി അയിരുന്നു ബിരിയാണി ഓർഡർ ചെയ്തത്.നാല് ബിരിയാണിയാണ് ഓർഡർ ചെയ്തത്.ഒരു പാക്കറ്റ് ബിരിയാണി തുറന്നു നോക്കിയപ്പോഴാണ് ബിരിയാണിക്ക് അകത്തു കോഴി തല കണ്ടത്.രണ്ടു ബിരിയാണി കുട്ടികൾ
കഴിച്ചു കഴിഞ്ഞ ശേഷം മൂന്നാമത്തെ കവർ പൊട്ടിച്ചപ്പോ ആയിരുന്നു സംഭവം. തിരൂർ നഗര സഭ ആരോഗ്യ വിഭാഗ ത്തിനും ഫുഡ് സേഫ്റ്റി ഓഫീസർക്കും പ്രതിഭ പരാതി നൽകി.അതെ സമയം അധ്യാപികയുടെ പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ
വകുപ്പ് ഉദോഗസ്ഥർ എത്തി ഹോട്ടൽ പൂട്ടിച്ചു. പുത്തനത്താണി എഴുർ റോഡിൽ പുത്തൂരിലെ പൊറോട്ട സ്റ്റാളാണ് സുരക്ഷാ ഉദോഗസ്ഥർ പൂട്ടിച്ചത്.ഞായർ രാത്രി ഏഴു മണിക്ക് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സുജിത് പരേര ഭക്ഷ്യ സുരക്ഷാ
ഓഫീസർ എം എം ഷംസി എന്നിവരുടെ നേത്യത്വത്തിൽ പരിശോദന നടത്തി.തുടർന്ന് പരാതിക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി.പാർസൽ ആയി കിട്ടിയ ബിരിയാണി പരിശോധിക്കുകയും ഹോട്ടൽ അടപ്പിക്കുകയുമായിരുന്നു.
Leave a Reply