
മലപ്പുറത്ത് മുസ്ളീം പെൺകുട്ടികൾ തട്ടം ഉപേക്ഷിക്കുന്നത് സഖാക്കന്മാര് പറഞ്ഞതുകൊണ്ടോ മാക്സിസ്റ്റുകാരുടെ നവോത്ഥാനം കൊണ്ടോ അല്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ ഉപാധ്യക്ഷ നുസ്രത്ത് ജഹാൻ. മലപ്പുറത്ത് പെൺകുട്ടികളുടെ തട്ടം മാറ്റലുണ്ടായത്
സിപിഎമ്മിന്റെ ഇടപെടൽ മൂലമല്ല. മറിച്ച് അവർ കാലത്തിന് അനുസരിച്ച് നീങ്ങാൻ തുടങ്ങി. അവർ നന്നായി പഠിച്ചു, ജോലിക്കു പോയി, അവരുടെ സാഹചര്യം, ജോലി സ്ഥലത്തെ നിയമം ഇതെല്ലാം തട്ടം ഉപേക്ഷിക്കാൻ കാരണമായി. കൂടാതെ യാതൊരു കെട്ടുപാടുകളുമില്ലാതെ മറ്റുള്ള
സ്ത്രീകളെപ്പോലെ ജീവിക്കണമെന്ന് അവർ ചിന്തിക്കാൻ തുടങ്ങി. അതനുള്ള ശ്രമം അവർ അവരുടെ ഭാഗത്തു നിന്ന് തുടങ്ങി അതിനുള്ള ആദ്യ പടിയാണ് ഈ തട്ടം ഉപേക്ഷിക്കൽ. പല സ്ത്രീകളും ഇപ്പോൾ ഓഫിസുകളിൽ പോകുന്നതു പോലും ഇപ്പോൾ തട്ടമിടാതെയാണ്.
ഇസ്ളാമാകാൻ തട്ടം ഇടണം എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഇസ്ലാമിത പണ്ഡിതന്മാര് പെൺകുട്ടികളെ തട്ടമിടീക്കാൻ ഇറങ്ങിപ്പുറപ്പെടേണ്ട ആവശ്യമില്ല. സ്ത്രീകളെ സ്വന്തം കാലിൽ നിനനിർത്തിക്കാനായി പല പദ്ധതികളും കേന്ദ്ര സർക്കാരുകൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും നുസ്രത്ത് ജഹാൻ പറഞ്ഞു.
Leave a Reply