അനുവാദം ഇല്ലാതെ മാധ്യമ പ്രവർത്തകയെ കയറി പിടിച്ച വിഷയത്തിലും തുടർന്നുണ്ടായ സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ വിമർശിച്ചും പരിഹസിച്ചും രശ്മി ആർ നായർ. മറ്റെല്ലാ രാഷ്ട്രീയ വിയോജിപ്പും മാറ്റി വച്ച് ഒരു വ്യക്തി
എന്ന നിലയിൽ പരിഗണിച്ചാൽ സുരേഷ് ഗോപിയെ ശരിക്കും കേന്ദ്ര സർക്കാർ ഏറ്റെടുക്കണം എന്നാണ് രശ്മി ആവശ്യപ്പെടുന്നത്. അദ്ദേഹത്തെ സർക്കാർ ഏറ്റടുത്തു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് (NIMHANS ) പോലെയുള്ള സർക്കാർ
സ്ഥാപനങ്ങൾളിൽ മാനസികാരോഗ്യത്തിൽ റിസേർച് ചെയ്യന്നവർക്കു പഠനത്തിനായി ലഭ്യമാക്കണം എന്നും രശ്മി ആർ നായർ പരിഹസിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു രശ്മിയുടെ പരിഹാസം. മാധ്യമ പ്രവർത്തകയെ കയറി പിടിച്ച സംഭവത്തിലും തുടർന്നുണ്ടായ വിഷയങ്ങളുടെയും അടിസ്ഥാനത്തിൽ ആണ് രശ്മി ആർ നായരുടെ വിമർശനം.
പോസ്റ്റിന്റെ പൂർണ്ണ രൂപം –
മറ്റെല്ലാ രാഷ്ട്രീയ വിയോജിപ്പും മാറ്റി വച്ച് ഒരു വ്യക്തി എന്ന നിലയിൽ പരിഗണിച്ചാൽ സുരേഷ് ഗോപിയെ ശരിക്കും കേന്ദ്ര സർക്കാർ ഏറ്റെടുക്കണം രാജ്യത്തിന് അതുകൊണ്ടു ഗുണമേ ഉണ്ടാകൂ .
അദ്ദേഹത്തെ സർക്കാർ ഏറ്റടുത്തു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് (NIMHANS ) പോലെയുള്ള സർക്കാർ സ്ഥാപനങ്ങൾളിൽ മാനസികാരോഗ്യത്തിൽ റിസേർച് ചെയ്യന്നവർക്കു പഠനത്തിനായി ലഭ്യമാക്കണം .
