
മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് പ്രയാഗ മാർട്ടിൻ. ഫാഷനിലും മറ്റും നിരന്തരം പരീക്ഷണങ്ങൾ നടത്തുന്ന താരം കൂടിയാണ് പ്രയാഗ. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന സോഷ്യൽ മീഡിയ വിമർശനങ്ങളോട് പ്രതികരിക്കുകയാണ് താരം. മറ്റുള്ളവരെ ആകർഷിക്കാനല്ല താൻ വസ്ത്രം ധരിക്കുന്നത് എന്നാണ് പ്രയാഗ പറയുന്നത്. തനിക്കെന്തെങ്കിലും ചെയ്യണമെങ്കില്‍
ആരോടെങ്കിലും ചോദിക്കേണ്ട കാര്യമില്ലെന്നും ഇഷ്ടത്തിന്നൊത്താണ് ജീവിക്കുന്നതെന്നും പ്രയാഗ പറയുന്നു.
“സിനിമയില്‍ സ്വപ്രയത്‌നത്താല്‍ എത്തിയതാണ്. എനിക്കെന്തെങ്കിലും ചെയ്യണമെങ്കില്‍ ആരോടെങ്കിലും ചോദിക്കേണ്ട കാര്യമില്ല. എന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കാന്‍ നല്ല ധൈര്യമുണ്ട്. പഠിക്കാന്‍ പോയപ്പോള്‍ ആരും ചോദിച്ചില്ലല്ലോ എന്തുകൊണ്ട് പ്രയാഗ പോസ്റ്റ്
ഗ്രാജുവേഷന്‍ ചെയതുവെന്ന്, പിന്നെഞാന്‍ കീറിയ പോലത്തെ പാന്റ്‌സിട്ടപ്പോള്‍ അല്ലെങ്കില്‍ ആഫ്രിക്കന്‍ ബ്രെയ്ഡ് ചെയ്തപ്പോള്‍ എന്തുകൊണ്ട് അത് ചോദിക്കുന്നു? മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ ധൈര്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് ചോദ്യങ്ങള്‍ ഉയരുന്നത്. അതിന് ഞാന്‍ മറുപടി പറയേണ്ടതില്ല. ഞാനൊരു രാഷ്ട്രീയക്കാരിയല്ല. മറ്റുള്ളവര്‍ എന്ത് പറയുമെന്ന് ചിന്തിച്ച് സമയം
കളയുന്നൊരാളല്ല. വല്ലവരും എന്നെ ചൊറിഞ്ഞാല്‍ ഞാന്‍ തിരിച്ച് ചൊറിയും. അല്ലെങ്കില്‍ മാന്തും. അതുമല്ലെങ്കില്‍ രണ്ടെണ്ണം കൊടുത്തിട്ട് സ്ഥലം വിടും. യാത്ര ചെയ്യുന്നതു കൊണ്ട് എന്റെ ടേസ്റ്റ് വേറെയാണ്. കുഞ്ഞിലേ തൊട്ട് വെസ്റ്റേണ്‍ മ്യൂസിക് കേട്ട് വളര്‍ന്നതാണ്. എണ്‍പതുകളിലെയും തൊണ്ണൂറുകളിലേയും ഫാഷനും ഡ്രസ്സിംഗ് സ്റ്റൈലുമൊക്കെ ഫോളോ ചെയ്യാറുണ്ട്.
ഇതിന്റെയൊക്കെ അവശേഷിപ്പുകള്‍ നമ്മളില്‍ നിഴലിക്കും. ഫാഷന്‍ ടേസ്റ്റ് എന്ന് പറയുന്നത് സ്വത്വത്തെ പ്രകടിപ്പിക്കാനുള്ളതാണ്. അത് കിട്ടേണ്ടവര്‍ക്ക് കിട്ടും. കിട്ടാത്തവര്‍ കമന്റടിച്ച് നെഗറ്റിവിറ്റി ഷെയര്‍ ചെയ്ത് നടക്കും മറ്റുള്ളവരെ ആകര്‍ഷിക്കാനാണെങ്കില്‍ ഞാനൊരു മാനിക്വീന്‍ ആയാല്‍ പോരെ. എനിക്കൊരു വ്യക്തിത്വമുണ്ട്. എന്റേതായ തിരഞ്ഞെടുപ്പുകളുണ്ട്.
അതില്‍ ആര്‍ക്കും ഇടപെടാനാവില്ല. എനിക്കിഷ്ടപ്പെട്ട ഉടുപ്പുകളുടെ ശേഖരത്തില്‍ നിന്ന് ഏതെങ്കിലുമൊന്നാവും ചടങ്ങുകള്‍ക്കും മറ്റും പോകുമ്പോള്‍ അണിയുക. അത് ആരേയും ആകര്‍ഷിക്കാനല്ല. എന്റെ ശരീരത്തില്‍ ഇഷ്ടമുള്ളത് ചെയ്യാന്‍ എനിക്ക് അവകാശമുണ്ട്. അങ്ങനെ ചോദ്യം ചെയ്യപ്പെടാനായിട്ട് ഞാനൊരു മാനിക്വീന്‍ അല്ല. ആര്‍ട്ടിസ്റ്റാണ്.” എന്നാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പ്രയാഗ മാർട്ടിൻ പറഞ്ഞത്.
Leave a Reply