
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതാര രാജാക്കന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും രണ്ട് വിധത്തിൽ സ്വീകരിച്ചു എന്ന രൂപത്തിലുള്ള ഒരു വീഡിയോയും അതിനനുസരിച്ചുള്ള എഴുത്തുകളും മറ്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
മോഹൻലാലിനെ ദേഹ പരിശോധന ചെയ്യാതെ കടത്തി വിടുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ ദേഹ
പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇത് സംഘപരിവാറിന്റെ ഗ്രൂപ്പുകളിലും മറ്റും വലിയ ആഘോഷത്തോടുകൂടിയാണ് പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് മമ്മൂട്ടി മുസ്ലിമായതുകൊണ്ടാണ് ദേഹ പരിശോധന നടത്തിയത് എന്ന രൂപത്തിലുള്ള വാക്കുകളും വർത്തമാനങ്ങളുമായാണ് വീഡിയോ പ്രചരിച്ചു
കൊണ്ടിരുന്നത് വീഡിയോയിൽ എത്രത്തോളം സത്യമുണ്ട് എന്നത് തീർച്ചയല്ല എഴുതിയിരുന്നിട്ട് കൂടി വീഡിയോയെ കുറിച്ചുള്ള വാക്കുകളും വർത്തമാനങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ മമ്മൂട്ടിയെ ദേഹ പരിശോധന നടത്തുന്നതിന്റെ ചിത്രവും അതിനു താഴെ വന്ന കമന്റുകളും സ്ക്രീൻഷോട്ട് ചെയ്തു കൊണ്ട്ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടത് വളരെ പെട്ടെന്നാണ് വൈറൽ ആയിരിക്കുന്നത്.
കുറിപ്പ് : മുസ്ലീം വിരോധവും വെറുപ്പും പകയും കൊണ്ട് ഇവനൊക്കെ എങ്ങനെ ഈ സമൂഹത്തിൽ ജീവിക്കുന്നു എന്നാണ് മനസ്സിലാകാത്തത്…. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഓഡിറ്റോറിയത്തിലേയ്ക്ക് പ്രവേശിക്കുന്ന മമ്മൂട്ടിയെ ദേഹപരിശോധന നടത്തുന്ന വീഡിയോ ആണ് പരിവാർ ഗ്രൂപ്പുകളിലെ ഇന്നത്തെ ആഘോഷം.മോഹൻലാലിനെ പരിശോധിച്ചില്ല, പകരം മമ്മൂട്ടിയെ പരിശോധിച്ചത് ‘ മാപ്പിള ‘ ആയത് കൊണ്ടാണത്രെ….!
കണ്ട വീഡിയോയിൽ മമ്മൂട്ടിയെ പരിശോധിക്കുന്നതും മോഹൻലാലിനെ കടത്തി വിടുന്നതും കാണാം. ലെഫ്റ്റന്റ് കേണൽ ആയത് കൊണ്ടാണോ എന്നറിയില്ല. മറ്റാരേയും പരിശോധിക്കുന്നതായി കാണുന്നുമില്ല, വാസ്തവം പൂർണ്ണമായും അറിയില്ല…! പക്ഷെ മമ്മൂട്ടിയെ പരിശോധിക്കുന്നത് സംഘികൾക്ക് ആഘോഷം ആണ്, അതിന് കാരണം അയാളുടെ മതം ആണ്. അത് മാത്രം ആണ്…!
Leave a Reply