
മലയാളികൾക്കിടയിൽ സോഷ്യൽ മീഡിയകളിലൂടെ ഏറ്റവും വൈറലായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നടനും ഭാര്യയും നാല് പെൺമക്കളും യൂട്യൂബ് ചാനലിലൂടെ തിളങ്ങി നിൽരക്കുകയാണ്. ഇടയ്ക്ക് കൃഷ്ണകുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണകുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു.
കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകളും വൈറലാണ്. നിരവധി ഫോളോവേഴ്‌സ് ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി ദിയയ്ക്കും ഉള്ളത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. വൺ എന്ന സിനിമയിലൂടെ അടുത്തിടെ അരങ്ങേറ്റം നടത്തിയിരുന്നു. ഇടയ്ക്ക് ബോയ് ഫ്രണ്ട് ആയ വൈഷ്ണവും ഒത്തുള്ള വീഡിയോകൾ താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ വിഷ്ണുവുമായി ബ്രേക്കപ്പായെന്നും ദിയ പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ചില കിംവദന്തികളോട് പ്രതികരിക്കുകയാണ് ദിയ കൃഷ്ണ. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ദിയയുടെ പ്രതികരണം. ദിയ രഹസ്യമായി വിവാഹ നിശ്ചയം നടത്തിയെന്നായിരുന്നു ആദ്യത്തെ കിംവദന്തി. ഇതിന് രസകരമായ മറുപടിയാണ് ദിയ നൽകുന്നത്.
”ഞാൻ സോഷ്യൽ മീഡിയയിൽ വളരെ ആക്ടിവായിട്ടുള്ള ആളാണ്. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിൽ അത് വീഡിയോ എടുത്ത് പത്ത് വീഡിയോ ആക്കി യൂട്യൂബിൽ ഇടില്ലേ. നിങ്ങളെ വെറുപ്പിക്കില്ലേ, ഓവറാക്കില്ലേ? എന്തൊക്കെ കാണിച്ച് വെറുപ്പിക്കാനുള്ളത്. രഹസ്യമായിട്ടൊന്നും നിശ്ചയം നടത്തില്ല. ആഢംബരത്തോടെയായിരിക്കും. ഒരിക്കലും രഹസ്യമാക്കി വെക്കില്ല. സോഷ്യൽ മീഡിയയിൽ ഇട്ടിരിക്കും. പ്രണയത്തിയാലും നിശ്ചയം ആയാലെ പബ്ലിക്ക് ആക്കൂവെന്ന് തീരുമാനിച്ചതാണ്. ഇനിയും പഴയപോലത്തെ നാടകത്തിന് സമയവും ഊർജ്ജവുമില്ല.
സ്‌കൂളിൽ പഠിക്കുമ്പോഴും കോളേജിൽ പഠിക്കുമ്പോഴും ഭയങ്കര ജാഡയാണെന്ന് തോന്നിയിരുന്നു. കാണുമ്പോൾ ആദ്യം അങ്ങനെയാണ് തോന്നുക. പക്ഷെ എന്നെ അറിഞ്ഞാൽ അത് മാറും. ചാടിക്കേറി സംസാരിക്കാറില്ല. എന്നോട് സംസാരിച്ചാൽ അറിയാം ഞാൻ വളരെ ഫ്രണ്ട്‌ലി ആണ്.
പ്രണയത്തെക്കുറിച്ചായിരുന്നു അടുത്ത കിംവദന്തി. എന്നാൽ കാമുകനുണ്ടെന്നോ പ്രണയം കണ്ടെത്തിയെന്നോ ഞാൻ എവിടേയും പറഞ്ഞിട്ടില്ലെന്നാണ് ദിയ പറഞ്ഞത്. പ്രണയത്തിലായിരിക്കാനും സ്റ്റേബിളായൊരു റിലേഷൻഷിപ്പും ഞാൻ ആഗ്രഹിക്കുന്നതാണ്. പക്ഷെ ഇതുവര അത് ലഭിച്ചിട്ടില്ല. പ്രണയത്തിലാകുമ്പോൾ അവരെ കല്യാണം കഴിക്കുന്നതും കുട്ടികളൊക്കെയായി ജീവിക്കുന്നതുമൊക്കെ ഞാൻ സ്വപ്‌നം കാണും. പക്ഷെ ഒന്നും നടക്കില്ല.
അശ്വിനുമായി പ്രണയത്തിലാണെന്നായിരുന്നു മറ്റൊരു കിംവദന്തി. ക്യാമറയുടെ പിന്നിലുള്ളത് അശ്വിനാണ്. അശ്വിനും അറിയില്ല, എനിക്കും അറിയില്ല. നിങ്ങൾ തന്നെ കണ്ടു പിടിച്ചോളൂവെന്നായിരുന്നു ദിയയുടെ മറുപടി. പിന്നാലെ തന്റെ മുൻ കാമുകന്മാരെക്കുറിച്ചും ദിയ സംസാരിക്കുന്നുണ്ട്.
ഒന്ന് രണ്ട് സീരിയസ് റിലേഷൻഷിപ്പുകളുണ്ടായിട്ടുണ്ട്. അവരൊക്കെ ഇപ്പോൾ സംസാരിക്കാൻ വന്നാലും ഞാൻ സംസാരിക്കും. മനസിൽ വെറുപ്പ് സൂക്ഷിക്കുന്ന ആളല്ല ഞാൻ. റിലേഷൻഷിപ്പ് കഴിഞ്ഞെന്ന് കരുതി അവരെ കണ്ടാൽ അറിയാത്തത് പോലെ നടക്കാനാകില്ല. സൗഹൃദം എപ്പോഴും ഉണ്ടാകും. സുഹൃത്തുക്കളായിട്ടല്ല പ്രണയത്തിലാകുന്നതെന്നാണ് ദിയ പറയുന്നത്. ദിയയുടെ വിവാഹം ഉടനെ തന്നെ നടക്കുമെന്ന കിംവദന്തിയെക്കുറിച്ചും ദിയ സംസാരിക്കുന്നുണ്ട്.
അങ്ങനെ ചോദിച്ചാൽ എന്റെ വീട്ടുകാരും കൂടെ സമ്മതിക്കണ്ടേ? കല്യാണം കഴിക്കാൻ നല്ല ആഗ്രഹമുള്ളയാളാണ് ഞാൻ. കുഞ്ഞായിരിക്കുമ്പോഴേ സിനിമയിലെ റൊമാൻസും റൊമാന്റിക് മാര്യേജുമൊക്കെ കണ്ട് അതുപോലെ കല്യാണം കഴിക്കാനും കുട്ടികളുമായി ജീവിക്കാനുമൊക്കെ ഭയങ്കര ആഗ്രഹമാണ്. പക്ഷെ എന്റെ ചേച്ചി ഈ അടുത്ത കാലത്തൊന്നും കെട്ടത്തില്ല. ചേച്ചിയേക്കാൾ രണ്ട് വയസ് ഇളയതാണ് ഞാൻ. എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല. മിക്കവാറും ചേച്ചിയെ ഓവർ ടേക്ക് ചെയ്യേണ്ടി വരും
Leave a Reply