മക്കൾ കുഞ്ഞായിരുന്നപ്പോൾ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ട്,അന്ന് കഷ്ടപ്പെട്ടതിന് പലിശ സഹിതം റിലാക്സ് ചെയ്യുന്നുണ്ട് ഇപ്പോൾ- സിന്ധു കൃഷ്ണ

നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല.ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺ തരി ആണ് കൃഷ്ണകുമാർ. കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണ കുമാർ അഭിനയത്തിലേക്കെത്തുന്നത്.

1994ലാണ് കൃഷണ കുമാർ കാമുകിയായ സിന്ധുവിനെ വിവാഹം ചെയ്തത്. 4മക്കളാണ് ഇരുവർക്കും ഉള്ളത്. മൂത്ത മകൾ അഹാന കൃഷ്ണ കുമാർ ഇതിനോടകം സിനിമയിൽ നായികയായി അഭിനയിച്ചു കഴിഞ്ഞു അഹാനയ്‌ക്കൊപ്പം ബഹ്‌റൈനിലെത്തിയതിന്റെ

വിശേഷങ്ങളായിരുന്നു സിന്ധു കൃഷ്ണയുടെ പുതിയ വീഡിയോയിൽ. ഞങ്ങൾ പോയ സ്ഥലത്തിന്റെ പ്രത്യേകതകളൊക്കെ അമ്മു പകർത്തിയിട്ടുണ്ട്. എനിക്ക് വന്ന ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇത്തവണ ഞാൻ ഉൾപ്പെടുത്തിയിട്ടുള്ളത്.

പൊക്കം കുറഞ്ഞ് പോയതിൽ എന്നെങ്കിലും സങ്കടം തോന്നിയിട്ടുണ്ടോയെന്നായിരുന്നു ഒരാൾ ചോദിച്ചത്. ചെറുപ്പത്തിൽ അനിയത്തി എന്നേക്കാളും പൊക്കം വെച്ചത് മുതൽ എനിക്കത് ശീലമാണ്. കിച്ചു അത്യാവശ്യം പൊക്കമുള്ളത് കൊണ്ട് പിള്ളേർക്കെല്ലാം

നല്ല ഹൈയ്റ്റ് ഉണ്ടാവുമെന്ന് അറിയാമായിരുന്നു. അതിലൊന്നും എനിക്കൊന്നും തോന്നിയിട്ടില്ലെന്നായിരുന്നു സിന്ധുവിന്റെ മറുപടി. മേക്കപ്പ് പ്രൊഡക്ടുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാവരും ഒരേ പ്രൊഡക്ടുകളല്ല ഉപയോഗിക്കുന്നത്.


ഓരോരുത്തർക്കും അവരവരുടെ പൗച്ചുകളുണ്ട്. ഹൻസികയാണ് എല്ലാവരുടെ പ്രൊഡക്ടും എടുക്കാറുള്ളത്. അവൾ വാങ്ങിക്കുന്നതൊക്കെ എങ്ങോട്ടാണ് പോവുന്നതെന്ന് അവൾക്ക് തന്നെ അറിയില്ല. മക്കൾ കുഞ്ഞായിരുന്നപ്പോൾ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ട്.

ഇന്നിപ്പോൾ പലിശ സഹിതം എല്ലാം ആസ്വദിക്കാനാവുന്നുണ്ട്. വീട്ടിലാവുമ്പോൾ വലിയ കുഴപ്പമില്ല. പുറത്തൊക്കെ പോവുമ്പോൾ നന്നായി പാടുപെട്ടിട്ടുണ്ട്. കുഞ്ഞിനെയും മടിയിൽ വെച്ച് ഭക്ഷണമൊക്കെ സ്പീഡിൽ കഴിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും

പെട്ടെന്ന് ചെയ്യാൻ പഠിച്ചത് അമ്മയായപ്പോഴാണ്. സിനിമ കാണാൻ പോവുമ്പോഴും ബുദ്ധിമുട്ടിയിട്ടുണ്ട്. പിള്ളേർ തിയേറ്ററിൽ ബഹളമുണ്ടാക്കാതിരിക്കാനായും ശ്രദ്ധിക്കുമായിരുന്നു. മടിയിലൊക്കെ ഇരുത്തുമ്പോൾ കാലുവേദനയും നടുവേദനയുമൊക്കെയായിരുന്നു.

ഹൻസുവിനെ പ്രസവിക്കുന്നതിന് രണ്ട് ദിവസം മുൻപാണ് ചാന്തുപൊട്ട് കാണാൻ പോയത്. നല്ല തിരക്കായിരുന്നു. എനിക്കാണേൽ വയറുമുണ്ട്, പിള്ളേരെയും കൂട്ടി ഇറങ്ങി വരാൻ പാടുപെട്ടിരുന്നു. എന്റെ ഓർമ്മയിലുണ്ട് ആ സംഭവം. അന്ന് കഷ്ടപ്പെട്ടതിന് പലിശ സഹിതം

റിലാക്‌സായി ഇരിക്കുകയാണ് ഞാൻ. രണ്ടുമാസം കൂടുമ്പോൾ ട്രിപ്പൊക്കെ പോയി, ഫുഡ് കഴിക്കുമ്പോൾ വീഡിയോ ഒക്കെ എടുത്ത് കംപ്ലീറ്റ് ഫ്രീയാണ്. വർഷങ്ങളോളം കഷ്ടപ്പെട്ടതിന് എനിക്ക് തന്നെ ഞാൻ കൊടുക്കുന്ന ഗിഫ്റ്റാണ് ഇതെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*